കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈദ് ദിനത്തില്‍ ശ്രീനഗറില്‍ പ്രതിഷേധം; പള്ളിക്ക് പുറത്ത് മസൂദ് അസറിന്റെയും മൂസയുടെയും പോസ്റ്റര്‍!!

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഈദ് ദിനാഘോഷത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറ്. ശ്രീനഗറിലെ ജാമിയ മസ്ജിദില്‍ ഈദ് ദിന് പ്രാര്‍ഥനയ്ക്ക് ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറുണ്ടായത്. സാക്കിര്‍ മുസ, മസൂദ് അസ്ഹര്‍ എന്നീ ഭീകരരുടെ പോസ്റ്ററുകളുമായാണ് പ്രതിഷേധക്കാരെത്തിയത്. മുഖം മൂടി ധരിച്ച സംഘമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞത്.

പഞ്ചാബിൽ ഹരിയാന മോഡൽ പയറ്റാൻ ബിജെപി; ശിരോമണി അകാലി ദൾ ബന്ധം അവസാനിപ്പിച്ചേക്കും, മിഷൻ 117പഞ്ചാബിൽ ഹരിയാന മോഡൽ പയറ്റാൻ ബിജെപി; ശിരോമണി അകാലി ദൾ ബന്ധം അവസാനിപ്പിച്ചേക്കും, മിഷൻ 117

ഈയിടെ കൊല്ലപ്പെട്ട കശ്മീരിലെ അല്‍-ഖ്വയ്ദ യൂണിറ്റ് തലവന്‍ സക്കീര്‍ മൂസയുടെ മുദ്രാവാക്യമായ മൂസ ആര്‍മി എന്ന പോസ്റ്ററുകളാണ് അക്രമി സംഘത്തിന്റെ കൈയ്യിലുണ്ടായിരുന്നത്. ജെയ്‌ഷെ മുഹമ്മദിന്റെ മേധാവി മസൂദ് അസറിന്റെ ഫോട്ടോഗ്രാഫുകളും പ്രതിഷേധ പ്രകടനത്തിലുണ്ടായിരുന്നു.

-masoodazhar-1

സംഭവത്തെ കുറിച്ച് പൊലീസിന്റെ വിശദീകരണം ഇങ്ങനെയാണ്. ജമ്മു മസ്ജിദില്‍ ഈദ് പ്രാര്‍ഥനകള്‍ അവസാനിച്ച ശേഷം പള്ളിക്ക് പുറത്തിറങ്ങിയ സംഘം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയുണ്ടായി. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഈദ് നമസ്‌കാരത്തിന് ശേഷം വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലും സമാന രീതിയില്‍ പൊലീസും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

eid-1559722532-1

ജില്ലയിലെ സോപോര്‍ ടൗണില്‍ ജാമിയ മസ്ജിദിന് സമീപത്താണ് സംഭവം. ഈദ് പ്രാര്‍ഥനകള്‍ അവസാനിച്ചതിനുശേഷം യുവാക്കള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസും കണ്ണീര്‍ വാതകം പ്രയോഗിച്ചു.

English summary
Protest in Jammu Kashmir on Eid day, found posters of Zakir Musa and Masood Azharand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X