ലോക്സഭയിലെ പ്രതിഷേധം:ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉൾപ്പെടെയുള്ള എംപിമാർക്ക് സസ്പെൻഷൻ
ലോക്സഭയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാരെ സസ്പെൻ്റ് ചെയ്തു. ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉൾപ്പെടെ എപിമാർക്ക് സസ്പെൻഷൻ. മുൻ കരസേനാ മേധാവി എംഎം നരവാനെയുടെ പുസ്തകത്തിലെ പരാമർശവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി സഭയിൽ ചോദ്യം ഉയർത്തുകയും ഇത് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്.
പുസ്തകത്തിലെ ചൈനീസ് അതിർത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗമാണ് രാഹുൽ സഭയിൽ ഉന്നയിച്ചത്. ഇതിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക് പോര് കടുക്കയും സഭാ നടപടികൾ തടസപ്പെടുകയും ചെയ്തു. ഇതോടെ സഭ പിരിഞ്ഞു. ഉച്ചയ്ക്ക് ശേഷം സഭ കൂടിയപ്പോൾ രാഹുൽ വിഷയം വീണ്ടും ഉയർത്താൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എംപിമാർക്കെതിരെ പ്രമേയം അവതരിപ്പിച്ചു. ശബ്ദവോട്ടോടെ സഭ ഈ പ്രമേയം പാസാക്കി. തുടര്‍ന്ന്, സ്പീക്കറുടെ ചുമതല വഹിച്ചിരുന്ന ദിലീപ് സൈകിയയാണ് കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പ്രഖ്യാപിച്ചത്.

മാണിക്കം ടാഗോർ, സി. കിരൺ കുമാർ റെഡ്ഡി, പ്രശാന്ത് പാടോലെ എന്നിവരാണ് സസ്പെൻ്ഡ് ചെയ്യപ്പെട്ട മറ്റ് എംപിമാർ. പാർട്ടി അംഗങ്ങളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ പാർലമെന്റ് കെട്ടിടത്തിന് പുറത്ത് ധർണ്ണ നടത്തി. മോദി ജി കാര്യങ്ങളെ ഭയക്കുകയാണെന്നും അതാണ് അദ്ദേഹം സംസാരിക്കാൻ അനുവദിക്കാത്തതെന്നും രാഹുൽ പറഞ്ഞു.
' മോദി ജിയുടെ ഉജ്ജ്വലമായ പ്രതിച്ഛായ രൂപപ്പെടുത്താൻ സഹായിച്ചവർ തന്നെ ഇപ്പോൾ അത് തകർക്കാൻ ശ്രമിക്കുകയാണ്. അമേരിക്കയിൽ വ്യവസായി ഗൗതം അദാനിക്കെതിരെയുള്ള കേസ് യഥാർത്ഥത്തിൽ മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും വാദിക്കപ്പെടുന്നു. യുഎസ് ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത എപ്‌സ്റ്റൈൻ ഫയലുകളിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും അദ്ദേഹത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇവയെല്ലാം രാജ്യത്തിന് കൃത്യമായി മനസ്സിലാകേണ്ട രണ്ട് പ്രധാനപ്പെട്ട സമ്മർദ്ദ ഘടകങ്ങളാണ്', രാഹുൽ പറഞ്ഞു.
അതേസമയം ജനാധിപത്യ കീഴ് വഴക്കങ്ങളെ മോദി ഭരണകൂടം കാറ്റില്‍പ്പറത്തിയെന്നും അപ്രിയ സത്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് മോദിയും മന്ത്രിമാരും ശ്രമിച്ചതെന്നും കോണ്‍ഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
'ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ അനുമതി വൈകിയത് സംബന്ധിച്ച് മുന്‍ കരസേന മേധാവിയുടെ പുസ്‌കത്തിലെ ഭാഗങ്ങള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചപ്പോള്‍ തികച്ചും അവാസ്തവമായ കാര്യങ്ങള്‍ ഉന്നയിച്ച് മറുപടി പറയാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നിഷേധിക്കുകയായിരുന്നു', കെസി പ്രതികരിച്ചു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications