കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പാളിലെ പ്രതിഷേധം അക്രമാസക്തം: നാല് ബസുകള്‍ അഗ്നിക്കിരയാക്കി,മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

Google Oneindia Malayalam News

ലഖ്നൊ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമാവുന്നു. സാമ്പാളില്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസിന് തീയിട്ട പ്രതിഷേധക്കാര്‍ നിരവധി മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് യുപിയില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. നാല് ബസുകളും പോലീസ് വാഹനങ്ങളുമാണ് ഇതിനകം യുപിയില്‍ പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചത്. നഗരത്തില്‍ ബുധനാഴ്ച രാത്രിയോടെ തന്നെ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

'മകളെ ഓര്‍ത്ത് അഭിമാനിക്കുക'; സൗരവ് ഗാംഗുലിയോട് ഷെഹ്ല റാഷിദ്, അവള്‍ പറഞ്ഞത് ശരിയായ കാര്യം'മകളെ ഓര്‍ത്ത് അഭിമാനിക്കുക'; സൗരവ് ഗാംഗുലിയോട് ഷെഹ്ല റാഷിദ്, അവള്‍ പറഞ്ഞത് ശരിയായ കാര്യം

നിരോധനാജ്ഞ വകവെക്കാതെ സമാജ് വാദി പാര്‍‍ട്ടി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ അക്രമസംഭവങ്ങള്‍ക്ക് വഴിമാറാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് ദില്ലിയും ബെംഗളൂരുവും ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ പൊതു പരിപാടികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പോലീസ് അനുമതി നിഷേധിച്ചത്. ഉത്തര്‍ പ്രദേശില്‍ ഒരിടത്തുപോലും പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

upbusfire-157

ദില്ലിയില്‍ ചെങ്കോട്ടയുടെ പരിസരത്താണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍ പ്രതിഷേധവുമായി വ്യാഴാഴ്ച തെരുവിലിറങ്ങിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയും പ്രതിഷേധക്കാരെയും ഇത് തെല്ലും ബാധിച്ചതുമില്ല. പൗരത്വ ഭേദഗതി നിയമത്തിന് പുറമേ ജാമിയ- അലിഗഡ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലീസ് നടപടിക്കുമെതിരെയാണ് രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നത്.

ദില്ലിയിലെ പ്രക്ഷോഭം കാരണം രാവിലെ മുതല്‍ ദില്ലി- ഗുഡ്ഗാവ് അതിര്‍ത്തിയില്‍ വന്‍ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിട്ടുള്ളത്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് റോഡുകള്‍ അടച്ചിടുകയായിരുന്നു. 20 ഓളം മെട്രോ സ്റ്റേഷനുകളും ഇതിനകം അടച്ചിട്ടുണ്ട്. രാജ്യമ്പാടും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇത്തരത്തില്‍ അക്രമ സംഭവങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

English summary
Protest in UP's Sambal turns violent; buses set on fire, journalists attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X