സൈക്കിള്‍ ചവിട്ടി തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്റില്‍; ഇന്ധനവില വര്‍ദ്ധനയില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം
ദില്ലി: രാജ്യത്ത് തുടര്‍ച്ചയായി വര്‍ദ്ധിക്കുന്ന ഇന്ധനവിലയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ സൈക്കിളിൽ പാര്‍ലമെന്റില്‍ എത്തിയാണ് പ്രതിഷേധിച്ചത്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനെത്തിയ എംപിമാരാണ് വേറിട്ട പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇന്ധനവില വര്‍ദ്ധനവിലും ആവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ വിജയ് ചൗക്കിലും പാര്‍ട്ടി ധര്‍ണ സംഘടിപ്പിക്കുന്നുണ്ട്.
രാജ്യത്ത് തുടര്‍ച്ചയായി സംഭവിക്കുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സാധാരണക്കാരുടെ ജീവിത ബജറ്റ് താളം തെറ്റിച്ചുകൊണ്ടാണ് ഇന്ധനവില കുതിച്ചുയരുന്നത്. അതേസമയം, ഇന്ധനവില വര്‍ദ്ധന, പാചകവാതക വില വര്‍ദ്ധന, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കൊവിഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രധാന്യം നല്‍കണമെന്നാണ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി അവയ്ക്ക് സമാധാനമപരമായി ഉത്തരം നല്‍കാനുള്ള അവസരവും നല്‍കണമെന്നും പറഞ്ഞിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും നാളെ നടക്കുന്ന കക്ഷി യോഗത്തില്‍ വിശദീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം വച്ചു. ഇതേ തുടര്‍ന്ന് ലോക്‌സഭ താല്‍ക്കാലികമായി പിരിഞ്ഞിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം സഭ വീണ്ടും ചേരും. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു.
ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications