കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പ്രക്ഷോഭം ആളിക്കത്തുന്നു, യുദ്ധഭൂമിയായി ജാമിയ, പോലീസ് അതിക്രമിച്ച് കയറിയെന്ന് പ്രോക്ടര്‍!!

Google Oneindia Malayalam News

ദില്ലി: പൗരത്വ ബില്ലില്‍ ദില്ലിയില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരമാണ് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷത്തില്‍ നിന്ന് ഒഴിഞ്ഞ് നിന്നെങ്കിലും, പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറിയവര്‍ പോലീസിനെതിരെ കല്ലെറിയുകയായിരുന്നു. ഇതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതോടെ ദില്ലി യുദ്ധക്കളമായി. മൂന്ന് ബസ്സുകളും രണ്ട് ബൈക്കുകളും അക്രമികള്‍ കത്തിച്ചു. കുറച്ച് നാശനഷ്ടങ്ങളുമുണ്ട്.

1

അതേസമയം അക്രമ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് വ്യക്തമാകുന്നത്. പോലീസ് ക്യാമ്പസില്‍ അതിക്രമിച്ച് കയറിയെന്ന് ചീഫ് പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ പറഞ്ഞു. പോലീസിന് ക്യാമ്പസില്‍ കയറാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നിട്ടും പോലീസ് അതിക്രമിച്ച് കയറി ഞങ്ങളുടെ സ്റ്റാഫുകളെയും വിദ്യാര്‍ത്ഥികളെയും മര്‍ദിച്ചെന്ന് ക്യാമ്പസില്‍ നിന്ന് ഓടിച്ചെന്നും അഹമ്മദ് ഖാന്‍ പറഞ്ഞു.

അതേസമയം തീവെച്ച ബസ്സില്‍ അപ്പോഴും യാത്രക്കാരുണ്ടായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് അക്രമികള്‍ പെട്രോള്‍ എടുത്ത ശേഷമാണ് ബസ് തീവെച്ചത്. സമീപപ്രദേശങ്ങളിലെ അക്രമികളാണ് അക്രമത്തിന് പിന്നില്ലെന്ന് ദില്ലി പോലീസ് സ്ഥിരീകരിച്ചു. ഇവരാണ് പോലീസിന് നേരെ കല്ലെറിഞ്ഞതെന്നും പോലീസ് പറയുന്നു. 20ലധികം അക്രമികള്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളും പറയുന്നു. വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 100 വിദ്യാര്‍ത്ഥികള്‍ അടക്കം കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ജാമിയ വൈസ് ചാന്‍സര്‍ നജ്മ അക്തര്‍ പറഞ്ഞു. അതേസമയം ക്യാമ്പസിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ മടങ്ങി എത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദില്ലിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന ആരോപണങ്ങള്‍ സൗത്ത് ഈസ്റ്റ് ഡിസിപി ചിന്മയ് ബിസ്വാള്‍ പറഞ്ഞു പോലീസിന്റെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സമാധാനം പുലര്‍ത്തണമെന്് ആവശ്യപ്പെട്ടിട്ടുണ്ട്.

 പൌരത്വ ഭേദഗതി നിയമം: ദില്ലിയിൽ സംഘർഷം, ഏറ്റുമുട്ടിയത് പോലീസും വിദ്യാർത്ഥികളും തമ്മിൽ!! പൌരത്വ ഭേദഗതി നിയമം: ദില്ലിയിൽ സംഘർഷം, ഏറ്റുമുട്ടിയത് പോലീസും വിദ്യാർത്ഥികളും തമ്മിൽ!!

English summary
protest turns violent police detained jamia milia students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X