കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ല; നിലപാട് ആവര്‍ത്തിച്ച് കര്‍ഷകര്‍

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി നടക്കുന്ന ചര്‍ച്ചയിലാണ് കര്‍ഷകര്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്. കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താമെന്നുള്ള സർക്കാരിന്റെ നിർദേശം കൂടിക്കാഴ്ചയിൽ പങ്കെടുത്ത കർഷക പ്രതിനിധികൾ നിരസിച്ചതായാണ് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് യോഗത്തില്‍ കര്‍ഷകര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീംകോടതി സമിതിയുമായി സഹകരിക്കണമെന്ന് കേന്ദ്ര സർക്കാർ കര്‍ഷകരോട് ആവശ്യപ്പെട്ടു. എന്നാല്‍ നിയമം പൂര്‍ണ്ണമായും പിന്‍വലിച്ചതിന് ശേഷം സമിതിയുണ്ടാക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടത്. കര്‍ഷക സമരത്തിന് ഖാലിസ്ഥാന്‍ ഗ്രൂപ്പുകളുടെ പിന്തുണയുണ്ടെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാടിലും സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. കാര്‍ഷിക നിയമം സ്റ്റേ ചെയ്തുകൊണ്ട് സമരത്തിൽ ഇടപെടാൻ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷമുള്ള ആദ്യ ചര്‍ച്ചയാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

farmers-1

അതേസമയം കര്‍ഷകര്‍ പിന്തുണ അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ദില്ലിയില്‍ പ്രതിഷേധ പരിപാടി നടത്തുകയാണ്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിയായ രാജ് നിവാസിനു മുന്നിലാണ് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാകുവെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞത്.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
protest will not be called off without the repeal of the farm bill; Farmers repeated the position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X