ദില്ലി പോലീസിനെ വളഞ്ഞിട്ട് തല്ലി പ്രതിഷേധക്കാര്‍; ചാന്ദ്ബാഗിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരു സംഘം പ്രതിഷേധക്കാര്‍ പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഫെബ്രുവരി 24 ന് ഒരു വീടിന്‍റെ മുകള്‍ നിലയില്‍ നിന്നും ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത് ദില്ലി പോലീസാണ്.
നൂറുകണക്കിന് വരുന്ന പ്രതിഷേധക്കാര്‍ റോഡിന്‍റെ രണ്ട് വശത്ത് നിന്നും പോലീസിനെ വളഞ്ഞ് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. വലിയ തോതിലുള്ള കല്ലേറാണ് പോലീസ് സംഘത്തിന് നേരെ പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വിശദാംശങ്ങളിലേക്ക്..

കല്ലും വടിയും
പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് അക്രമം രൂക്ഷമായപ്പോള്‍ പോലീസ് ടിയര്‍ ഗ്യാസ് ഉപയോഗിക്കന്നും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. എന്നാല്‍ പിരിഞ്ഞു പോയ പ്രതിഷേധക്കാര്‍ വീണ്ടും മടങ്ങിയെത്തി പോലീസ് സംഘത്തെ വളഞ്ഞു. എല്ലാ ഭാഗത്ത് നിന്നും പ്രതിഷേധക്കാര്‍ പോലീസുകര്‍ക്കെതിരെ കല്ലും വടിയും ഉപയോഗിച്ച് അക്രമം അഴിച്ചു വിടുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

പിന്തുടര്‍ന്ന്
അക്രമം രൂക്ഷമായപ്പോള്‍ പോലീസുകാരില്‍ ഒരു വിഭാഗം ഡിവൈഡിറിന് മുകളിലൂടെ ചാടി പ്രതിഷേധക്കാര്‍ ഇല്ലാത്ത ഭാഗത്തേക്ക് ഒടി രക്ഷപ്പെട്ടു. കല്ലും ഇഷ്ടികയും ഉപയോഗിച്ചുള്ള ആക്രമങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പോലീസുകാര്‍ മരങ്ങള്‍ക്ക് പിന്നിലാണ് അഭയം തേടിയത്. നിരവധി പ്രതിഷേധക്കാര്‍ പോലീസിന് പിന്തുടര്‍ന്ന് ആക്രമണം അഴിച്ചു വിടുകയായിരുന്നെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

രത്തന്‍ലാല്‍
ചാന്ദ്ബാഗില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരായ അമിത് ശര്‍മ, അനുജ് ശര്‍മ എന്നിവര്‍ സംഭവ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും പുറത്തു വന്ന ഈ ദൃശ്യങ്ങളില്‍ ഇവരെ കാണാന്‍ കഴിയില്ല. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലും ഇവിടെയാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതെങ്കിലും അദ്ദേഹവും പുറത്തു വന്ന ദൃശ്യങ്ങളിലില്ല.

വലയം തീര്‍ത്ത്
അതേസമയം പോലീസ് പുറത്തുവിട്ട മറ്റൊരു വീഡിയോയില്‍ , പരിക്കേറ്റ അമിത് ശര്‍മയെ ഒരു സംഘം പോലീസുകാര്‍ വലയം തീര്‍ത്ത് സുരക്ഷിത ഇടത്തേക്ക് മാറ്റുന്നതിനിടയിലും പ്രതിഷേധക്കാര്‍ കല്ലെറിയുന്നത് കാണാന്‍ കഴിയും. തുടര്‍ന്ന് അനൂജ് ശര്‍മയുടെ നേതൃത്വത്തില്‍ അമിത് ശര്‍മയെ സമീപത്തെ ഒരു വീട്ടിലേക്ക് മാറ്റുകയായിരുന്നു.

നിയന്ത്രണാധീതം
പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരുമായി ചര്‍ച്ച നടത്താന്‍ പോലീസുകാരുടെ ഒരു സംഘം ചാന്ദ് ബാഗിലേക്ക് പോവുകയായിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നെന്ന ആരോപണവും ഉണ്ട്. സ്ഥിതി നിയന്ത്രണാധീതമായതോടെ പ്രതിഷേധക്കാരേക്കാള്‍ എണ്ണത്തില്‍ വളരെ കുറവുള്ള പോലീസുകാര്‍ക്ക് അക്രമത്തെ നേരിടാന്‍ കഴിഞ്ഞില്ലെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

മൃതദേഹം കണ്ടെത്തിയത്
പ്രതിഷേധക്കാരിലെ സ്ത്രീകളും പോലീസുകാര്‍ക്ക് നേരെ കല്ലെറിയുന്നത് കാണാന്‍ കഴിയും. ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയേയും ചാന്ദ് ബാഗിന് സമീപത്തെ അഴുക്ക് ചാലിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞഴാഴ്ച്ച വടക്ക് കിഴക്കന്‍ ദില്ലിയിലുണ്ടായ വര്‍ഗീയ കലാപത്തില്‍ 48 പേരായിരുന്നു കൊല്ലപ്പെട്ടത്.












Click it and Unblock the Notifications