കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭം;സിംഘു അതിര്‍ത്തിയില്‍ വലിയ സ്‌റ്റേജ്‌ നിര്‍മ്മിച്ച്‌ കര്‍ഷകര്‍; നാളെ 7ാംഘട്ട ചര്‍ച്ച

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ സിംഘു അതിര്‍ത്തിയില്‍ വലിയ സ്റ്റേജ്‌ നിര്‍മ്മിച്ചു. നേരത്തെ ഉണ്ടായിരുന്ന സ്റ്റേജിനേക്കാള്‍ കൂടുതല്‍ വലുപ്പമുള്ള സ്റ്റേജാണ്‌ കര്‍ഷകര്‍ നിര്‍മ്മിച്ചത്‌. സമരത്തിനെത്തുന്ന കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ്‌ കര്‍ഷകര്‍ സ്റ്റേജ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.

'ആരും തയാറായില്ല' അതുകൊണ്ടാണ്‌ അനിയന്‍ കുഴി വെട്ടിയതെന്ന്‌ രാജന്റെ മൂത്ത മകന്‍'ആരും തയാറായില്ല' അതുകൊണ്ടാണ്‌ അനിയന്‍ കുഴി വെട്ടിയതെന്ന്‌ രാജന്റെ മൂത്ത മകന്‍

അതേ സമയം കേന്ദ്ര സര്‍ക്കാരുമായുള്ള കര്‍ഷക പ്രതിനിധികളുടെ ഏഴാം ഘട്ട ചര്‍ച്ച നാളെ നടക്കും. പുതിയതായി നിര്‍മ്മിച്ച സ്റ്റേജ്‌ കര്‍ഷക സംഘടന നേക്കാള്‍ക്ക്‌ സംസാരിക്കാനും, പ്രദേശിക പ്രസംഗങ്ങള്‍ക്കും വൈകുന്നേരങ്ങളില്‍ സംഗിത സന്ധ്യ സംഘടിപ്പിക്കാനുമാണ്‌ പ്രധാനമായും ഉപയോഗിക്കുക.

farmers protest

കര്‍ഷക സമരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്‌. നേരത്തെ ഉണ്ടായിരുന്ന സ്‌റ്റേജില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. സമരത്തിനെത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയാണ്‌. അത്‌കൊണ്ടാണ്‌ കൂടുതല്‍ വലിയ സേറ്റേജ്‌ നിര്‍മ്മിച്ചതെന്ന്‌ കര്‍ഷക സംഘടനാ പ്രതിനിധികളില്‍ ഒരാള്‍ പറഞ്ഞു. ഡിസംബര്‍ 30ന്‌ നടക്കുന്ന ചര്‍ച്ചയിലും തീരുമാനമായില്ലെങ്കില്‍ സമരം കൂടുതല്‍ നീളുമെന്ന ധാരണയിലാണ്‌ കര്‍ഷകര്‍ പുതിയ സ്‌റേറജ്‌ നിര്‍മ്മിച്ചത്‌.

ഡിസംബര്‍ 30ന്‌ നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷക പ്രതിനിധികള്‍ വീണ്ടും മൂന്ന്‌ കാര്‍ഷിക ബില്ലുകളും പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെടുമെന്നും, സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സമരവുമായി മുന്നോട്ട്‌ പോകുമെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറി സത്‌നം സിങ്‌ സഹ്നി പറഞ്ഞു.

കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ രാജ്യത്തെ കര്‍ഷകര്‍ കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സമരം ആരംഭിച്ച്‌ ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടും ബില്ലുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. പ്രതിപക്ഷ സംഘടനകള്‍ തെറ്റിധരിപ്പിച്ചാണ്‌ കര്‍ഷകരെ സമരത്തിനിറക്കിയതെന്നും പുതിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്കു ഗുണം ചെയ്യുമെന്നുമാണ്‌ കേന്ദ്രത്തിന്റെ വാദം. സാമൂഹിക വിരുദ്ധരുടെ സമരമാണ്‌ എന്നാണ്‌ കര്‍ഷക സമരത്തിനെതിരെ ഭരണകക്ഷി പാര്‍ട്ടിയായ ബിജെപിയുടെ ദേശീയ നേതാക്കള്‍ ആരോപിക്കുന്നത്‌.

രാജ്യവിരുദ്ധര്‍ സമരത്തെ അട്ടിമറിച്ചതായും കേന്ദ്രം ആരോപിക്കുന്നു. എന്നാല്‍ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ്‌ കര്‍ഷകര്‍ ഉള്ളത്‌. കൂടുതല്‍ കര്‍ഷകര്‍ ദിവസേന സമരമുഖത്ത്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. കാനഡ പ്രധാനമന്ത്രി അടക്കമുള്ള ലോക നേതാക്കള്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ ആശങ്കപ്രകടിപ്പിച്ചിരുന്നു.

'നിങ്ങള്‍ എല്ലാരും കൂടെയാണ് കൊന്നത്, ഇനി അടക്കാനും പറ്റൂലാന്നോ'; പിതാവിന് കുഴിയെടുത്ത് 17കാരന്‍'നിങ്ങള്‍ എല്ലാരും കൂടെയാണ് കൊന്നത്, ഇനി അടക്കാനും പറ്റൂലാന്നോ'; പിതാവിന് കുഴിയെടുത്ത് 17കാരന്‍

Recommended Video

cmsvideo
സഭാതര്‍ക്കം: സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ഓര്‍ത്തഡോക്‌സ് വിഭാഗം

English summary
protesting farmers build new stage in Delhi singhu bordder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X