കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭം കേന്ദ്ര നയങ്ങള്‍ക്കെതിരെ; പണത്തിനുവേണ്ടിയല്ല; പ്രധാനമന്ത്രിക്ക്‌ കര്‍ഷകരുടെ മറുപടി

Google Oneindia Malayalam News

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച്ച നടത്തിയ പ്രസംഗത്തില്‍ പ്രതികരണവുമായി പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകില്ലെന്നാണ്‌ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്നും വ്യക്തമാകുന്നതെന്ന്‌ കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.

കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കില്ലെന്നാണ്‌ പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിന്നും മനസിലാകുന്നത്‌. എന്നാല്‍ നിയമം പിന്‍വലിക്കാതെ ഞങ്ങള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്നും പിന്മാറില്ല. ആരോടു അഭിപ്രായം ചോദിക്കാതെ അവര്‍ നിയമമുണ്ടാക്കുന്നു. അതിനുശേഷം നിയമം എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്ന്‌ പറയുന്നു. നിയമം പാര്‍ലമെന്റില്‍ പാസാക്കിയതിന്‌ ശേഷം അത്‌ പിന്‍വലിക്കാനാകില്ലെന്നു പറയുന്നു. എന്തിനാണ്‌ അത്തരം നിയമങ്ങള്‍ പാസാക്കുന്നതിന്‌ പ്രാധാന്യം നല്‍കുന്നത്‌ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ്‌ കോര്‍ഡിനേഷന്‍ കമ്മിറ്റി മെമ്പറായ ജഗ്മോഹന്‍ സിങ്‌ ചോദിച്ചു.

farmer

സമരം ചെയ്യുന്ന കര്‍ഷകരുടെ മനോവീര്യം കെടുത്താനാണ്‌ നരേന്ദ്ര മോദി ശ്രമിക്കുന്നത്‌. ഞങ്ങളുടെ സമരം സര്‍ക്കാരിന്റെ പുതിയ പൊളിസികള്‍ക്കെതിരാണെന്നും അല്ലാതെ പണത്തിനു വേണ്ടിയല്ലെന്നും കര്‍ഷക സമരത്തിനു നേതൃത്വം നല്‍കുന്ന ഓള്‍ ഇന്ത്യ കിസാന്‍ സഭാ നേതാവും മുന്‍ കേരളത്തിലെ മുന്‍ എംഎല്‍എയുമായ പി കൃഷ്‌ണപ്രസാദ്‌ പറഞ്ഞു.
പ്രധാനമന്ത്രിയും കേന്ദ്ര കൃഷിമന്ത്രിയും പറയുന്നത്‌ വൈരുദ്ധ്യമുള്ള കാര്യങ്ങളാണെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കോര്‍പ്പേറുറ്റുകളുടെ ചട്ടുകമായി മാറുന്നത്‌ സങ്കചകരമാണെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കില്ലെന്ന സൂചനയാണ്‌ വെള്ളിയാഴ്‌ച്ച പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ നിന്നും വ്യക്തമാകുന്നത്‌. കര്‍ഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. കര്‍ഷകരെ കെട്ടു നുണകള്‍ പറഞ്ഞ്‌ പ്രതിപക്ഷം വഴിതെറ്റിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത്‌ ഘടന തകര്‍ക്കാനാണ്‌ കര്‍ഷകരെക്കൊണ്ട്‌ പ്രതിപക്ഷം സമരം ചെയ്യുന്നത്‌.

കര്‍ഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചും കേന്ദ്ര നിയമങ്ങല്‍ക്കെതിരായും സമ്മേളനം വിളിക്കാന്‍ ഒരുങ്ങുന്ന കേരളത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു.പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ഭാഗമായി 9 കോടി കര്‍ഷകര്‍ക്ക്‌ 1800 കോടി രൂപ അനുവദിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം

Recommended Video

cmsvideo
ജിയോ തീർന്നു ..കർഷകർ കൊടുത്ത പണി അംബാനിയുടെ മർമ്മത്ത തന്നെ കൊണ്ടു

English summary
Protesting farmers respond the narendra modi new speech against farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X