കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകസമരത്തില്‍ കേന്ദ്രം നിശബ്ദത പാലിക്കുന്നതിനു പിന്നില്‍ ഗൂഢാലോചന; ആരോപണവുമായി രാകേഷ്‌ തികായത്‌

Google Oneindia Malayalam News

ബിജ്‌നോര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കര്‍ഷകസമരത്തെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ നിശബ്ദമായിരിക്കുന്നതിന്‌ പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായി കര്‍ഷക യൂണിയന്‍ നേതാവ്‌ രാകേഷ്‌ തികായത്‌. കേന്ദ്രം കര്‍ഷക സമരത്തെ തകര്‍ക്കാന്‍ പദ്ധയിടുന്നതായി സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഉത്തരാഘണ്ടിലെ ഉദംസിങ്‌ നഗറില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ച്‌ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും തികായത്‌ ആവശ്യപ്പെട്ടു.

'കഴിഞ്ഞ 20 ദിവസത്തോളമായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരത്തില്‍ മൗനം പാലിക്കുകയാണ്‌. ഇത്‌ മറ്റെന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാണ്‌. കര്‍ഷക സമരത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മറ്റ്‌ വഴികള്‍ തേടുന്നതായി സംശയിക്കുന്നു' ഭാരത്‌ കിസാന്‍ യൂണിയന്‍ നേതാവ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. എന്തുവന്നാലും കര്‍ഷക സമരത്തില്‍ നിന്നും പിന്നോട്ടു പോകില്ലെന്നും രാകേഷ്‌ തികായത്‌ വ്യക്തമാക്കി.

rakesh tiakit

കര്‍ഷകര്‍ എല്ലാ രീതിയിലും സജ്ജമാണ്‌ .കര്‍ഷകര്‍ എങ്ങനെയാണോ വിളകള്‍ സംരക്ഷിക്കുന്നത്‌ ആ രീതിയില്‍ തന്നെ കര്‍ഷക സമരവും മുന്നോട്ട്‌ കൊണ്‌ചു പോകും. സമയം വരുമ്പോള്‍ കേന്ദ്ര സര്‌ഡക്കാരിന്‌ ചര്‍ച്ചക്ക്‌ വിളിക്കോണിടി വരുമെന്നും രാകേഷ്‌ തികായത്‌ പറഞ്ഞു. മാര്‍ച്ച്‌ 24ന്‌ രാജ്യവ്യാപകമായി നിരവധി സ്ഥലങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്നും രാകേഷ്‌ തികായത്‌ പറഞ്ഞു.
ജനുവരി 26 റിപ്പബ്ലിക്‌ ദിനത്തില്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ ചോദ്യത്തിന്‌ കേന്ദ്ര സര്‍ക്കാരാണ്‌ ടാക്ടര്‍ റാലിക്കിടെ ഉണ്ടായ എല്ലാ പ്രശ്‌നങ്ങള്‌ഡക്കും കാരണമെന്നായിരുന്നു രാകേഷ്‌ തികായത്തിന്റെ മറുപടി. നിരവധിയിടങ്ങളില്‍ കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കപ്പെടുന്നുണ്ട്‌.എന്നാല്‍ ഇതിനെതിരെ ആക്രമത്തിന്റെ രീതിയില്‍ പ്രതികരിക്കരുതെന്ന്‌ നിര്‍ദേശം നല്‍കിയതായും തികായത്‌ പറഞ്ഞു. മിനിമം താങ്ങുവിലക്ക്‌ ധാന്യവിളകള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ തയാറാവില്ലെന്നും ഇതിനെതിരെ ഉത്തര്‍പ്രദേശിലെ ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും രാകേഷ്‌ തികായത്‌ വ്യക്തമാക്കി.

Recommended Video

cmsvideo
കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

ആയിരക്കണക്കിന്‌ കര്‍ഷകരാണ്‌ കഴിഞ്ഞ മൂന്ന്‌ മാസത്തിലേറെയായി ദില്ലി അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സമരം നടത്തുന്നത്‌.പുതിയ കാര്‍ഷിക നിയമങ്ങള്‍ താങ്ങുവില നഷ്ടപ്പെടുത്തുമെന്നും, കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക മേഖല കീഴടക്കാന്‍ വഴിയൊരുക്കുമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാല്‍ പുതിയ കാര്‍ഷിക ബില്ലുകള്‍ കാര്‍ഷിക മേഖലക്ക്‌ ഗുണെ ചെയ്യുമെന്നാണ്‌ കേന്ദ്ര സര്‍്‌ക്കാര്‍ വാദിക്കുന്നത്‌. കര്‍ഷകരും കേന്ദ്വും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന്‌ നിലപാടിലാണ്‌ കേന്ദ്രം. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‌ഡവലിക്കാതെ സമരം പിന്‌ഡവലിക്കില്ലെന്നാണ്‌ സമരം ചെയ്യുന്ന കര്‍ഷകര്‍ വ്യക്തമാക്കുന്നത്‌.

English summary
protesting farmers union leader Rakesh tikait against central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X