കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40ലക്ഷം ട്രാക്ടറുകള്‍ അണിനിരക്കുന്ന കര്‍ഷകമാര്‍ച്ച്‌; കേന്ദ്രത്തിന്‌ മുല്ലറിയിപ്പ്‌ നല്‍കി രാകേഷ്‌ തികായത്‌

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ പാര്‍ലമെന്റിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കി രാജ്യ തലസ്ഥാനത്തെ കര്‍ഷക സമരത്തിന്‌ നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ്‌ രാകേഷ്‌ തികായത്‌. ഏത്‌ സമയവും മാര്‍ച്ച്‌ നടത്തേണ്ടിവരുമെനന്നും കര്‍ഷകരോട്‌ തയാറായിരിക്കാനും തികായത്‌ ആഹ്വാനം ചെയ്‌തു.

രജസ്ഥാനിലെ സികാര്‍ ജില്ലിയില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കവെയാണ്‌ കേന്ദ്ര സര്‍ക്കാറിന്‌ രാകേഷ്‌ തികായത്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌.
കര്‍ഷകരുടെ പാര്‍ലമെന്റ്‌ മാര്‍ച്ചിനുള്ള സമയം അടുത്തിരിക്കുന്നു. ഇത്തവണ 40 ലക്ഷം ട്രാക്ടറുകളുമായിരിക്കും മാര്‍ച്ച്‌ സംഘടിപ്പിക്കുക. കര്‍ഷകര്‍ ഇന്ത്യ ഗെയ്‌റ്റിന്‌ മുന്നില്‍ ട്രാക്ടറുകള്‍ പാര്‍ക്ക്‌ ചെയ്‌ത്‌ സമീപത്തെ പാര്‍ക്കുകളില്‍ വിളകള്‍ നടമെന്നും കര്‍ഷക നേതാവ്‌ പറഞ്ഞു.
കര്‍ഷകരുടെ പാര്‍ലമെന്റ്‌ മാര്‍ച്ച്‌ എന്ന്‌ സംഘടിപ്പിക്കുമെന്ന കാര്യം മറ്റ്‌ സംഘടനകളുമായി യോഗം ചേര്‍ന്ന്‌ ഇടന്‍ തീരുമാനിക്കുമെനന്നും രാകേഷ്‌ തികായത്‌ പറഞ്ഞു.ജനുവരി 26 റിപ്പബ്ലിക്‌ ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക്‌ പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്‌. രാജ്യത്തെ കര്‍ഷകര്‍ ഇന്ത്യന്‍ ദേശീയ പതാകയെ സ്‌നേഹിക്കുകയും ബഹുമാനിക്കുയും ചെയ്യുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‌ അത്തരത്തില്‍ ഒരു സ്‌നേഹവുമില്ലെന്നും രാകേഷ്‌ തികായത്‌ ആരോപിച്ചു.

farmers

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ മാസങ്ങളായി ആയിരക്കണക്കിന്‌ കര്‍ഷകരാണ്‌ ദില്ലി അതിര്‍ത്തികളില്‍ സമരം നടത്തുന്നത്‌. ബീഹാര്‍, പഞ്ചാബ്‌, ഉത്തര്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ്‌ സമരത്തില്‍ പങ്കെടുക്കുന്നതില്‍ ഭൂരിഭാഗവും. പുതിയ കാര്‍ഷിക ബില്ലുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ കാര്‍ഷിക മേഖലയില്‍ സ്വാധിനമുണ്ടാക്കുന്നതിനാണെന്നും, താങ്ങുവില ഇല്ലാതാക്കുമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാല്‍ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കില്ലെന്ന്‌ നിലപാടിലാണ്‌ കര്‍ഷകര്‍

നടി മാധുരി ബ്രഗാന്‍സയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

English summary
protesting farmers will march parliament soon says farmers leader Rakesh tikait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X