• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൗരത്വ ബില്ലിനെതിരെ നഗ്നരായി വിദ്യാര്‍ഥികളുടെ പ്രകടനം; രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നു

ദില്ലി: വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അലയടിക്കുന്നു. അസമില്‍ വിദ്യാര്‍ഥികള്‍ നഗ്നരായി പ്രകടനം നടത്തി. പാര്‍ലമെന്റിലും പുറത്തും പ്രതിഷേധം ശക്തമായിരിക്കെയാണ് അസമില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരക്കുകയാണ് അസമില്‍.

സിക്കിമിലും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. പാര്‍ലമെന്റിന് പുറത്ത് മുസ്ലിം ലീഗ്, എഐയുഡിഎഫ് അംഗങ്ങള്‍ ബില്ലിനെതിരെ പ്രതിഷേധിച്ചു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നതോടെ സഭാ നടപടികള്‍ ബഹളത്തില്‍ മുങ്ങി. അസമിലാണ് വന്‍ പ്രതിഷേധം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍...

മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍

മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും ധനമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെയും വസതികള്‍ക്ക് മുമ്പിലാണ് പ്രതിഷേധം നടന്നത്. ഗുവാഹത്തിയില്‍ അസം സ്റ്റുഡന്റ് യൂണിയല്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഒരുതരത്തിലുള്ള പൗരത്വ ഭേദഗതിയും അനുവദിക്കില്ലെന്ന് സമരക്കാര്‍ പറഞ്ഞു.

 അസമില്‍ പ്രതിഷേധത്തിന് കാരണം

അസമില്‍ പ്രതിഷേധത്തിന് കാരണം

മുസ്ലിംകളല്ലാത്ത ആറ് മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി. ഭേദഗതി നിയമമായാല്‍ തങ്ങളുടെ മേഖലയിലേക്ക് അഭയാര്‍ഥികള്‍ എത്തുകയും മേഖലയിലെ സ്വാധീനം നഷ്ടമാകുമെന്നും അവര്‍ ഭയക്കുന്നു. അതിനിടെയാണ് അപ്പര്‍ അസമില്‍ വിദ്യാര്‍ഥികള്‍ നഗ്നരായി പ്രകടനം നടത്തിയത്.

വസ്ത്രം അഴിച്ച് വിദ്യാര്‍ഥികള്‍

വസ്ത്രം അഴിച്ച് വിദ്യാര്‍ഥികള്‍

അസം മതക് വിദ്യാര്‍ഥി യൂണയന്‍ അംഗങ്ങളാണ് അപ്പര്‍ അസമിലെ ശിവസാഗറില്‍ വസ്ത്രം അഴിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അസം ഗണ പരിഷത്ത് മന്ത്രിമാര്‍ മൗനം പാലിക്കുന്നതും പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു. ബിജെപിക്ക് അവര്‍ കീഴടങ്ങിയെന്നും സമരക്കാര്‍ ആരോപിച്ചു.

 ആദ്യം പ്രതിഷേധിച്ചവര്‍ ഇപ്പോള് മൗനികള്‍

ആദ്യം പ്രതിഷേധിച്ചവര്‍ ഇപ്പോള് മൗനികള്‍

പൗരത്വ ബില്ലില്‍ പ്രതിഷേധിച്ചാണ് അസം ഗണപരിഷത്ത് നേതാക്കള്‍ ഈ വര്‍ഷം ആദ്യത്തില്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. എന്നാല്‍ പിന്നീട് അവര്‍ ബിജെപിക്കൊപ്പം സഖ്യംചേര്‍ന്ന് ഭരണപങ്കാളികളായി. ദില്ലിയില്‍ ജന്ദര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ ജെഎന്‍യു, ജാമയ മില്ലിയ, അലിഗഡ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

എംപിമാരുടെ സമരം

എംപിമാരുടെ സമരം

പൗരത്വ ബില്ലിനെതിരെ വേറിട്ട സമരമാണ് മുസ്ലിം ലീഗ് നടത്തിയത്. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ മുസ്ലിം ലീഗിന്റെ നാല് എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ വഹാബ്, നവാസ് ഖാനി എന്നിവരാണ് പ്രതിഷേധിച്ചത്. നിയമപരമായും രാഷ്ട്രീയമായും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 ആവശ്യങ്ങള്‍ ഇങ്ങനെ

ആവശ്യങ്ങള്‍ ഇങ്ങനെ

ഭരണഘടന സംരക്ഷിക്കുക, വര്‍ഗീയ രാഷ്ട്രീയം ബിജെപി അവസാനിപ്പിക്കു, പൗരത്വ ബില്ല് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുസ്ലിം ലീഗ് എംപിമാര്‍ സമരം നടത്തിയത്. ബില്ല് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യവെയാണ് ലീഗ് എംപിമാര്‍ പ്രതിഷേധിച്ചത്. അസമില്‍ നിന്നുള്ള എഐയുഡിഎഫ് എംപിമാരും പ്രതിഷേധ പ്രകടനം നടത്തി.

ഭേദഗതി ബില്ല് ഇങ്ങനെ

ഭേദഗതി ബില്ല് ഇങ്ങനെ

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ല്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക. മുസ്ലിങ്ങളെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്. എന്നാല്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട് ലോക്‌സഭയില്‍.

ചില മേഖലകള്‍ക്ക് ഇളവ്

ചില മേഖലകള്‍ക്ക് ഇളവ്

അതേസമയം, ബില്ല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ബാധകമാകില്ല. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ ബില്ല് ബാധകമാകില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് ബിജെപിയും ഈ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളും തമ്മില്‍ ധാരണയായിരുന്നു.

അമിത് ഷാ പറയുന്നു

അമിത് ഷാ പറയുന്നു

പൗരത്വ ഭേദഗതി ബില്ല് ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിയ ഒരു ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് പ്രതിപക്ഷ ബഹളത്തിനിടെ അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു.

രാജ്യം വിഭജിച്ചതിന് ഉത്തരവാദി കോണ്‍ഗ്രസ്

രാജ്യം വിഭജിച്ചതിന് ഉത്തരവാദി കോണ്‍ഗ്രസ്

തുല്യാവകാശം ലംഘിക്കുന്നതല്ല പുതിയ ബില്ല്. ബംഗ്ലാദേശില്‍ നിന്ന് വന്നവര്‍ക്ക് 1971ല്‍ പൗരത്വം നല്‍കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചിരുന്നു. പിന്നെ എന്തുകൊണ്ട് പാകിസ്താനില്‍ നിന്ന് വന്നവര്‍ക്ക് നല്‍കിക്കൂടാ. മത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിച്ചതിന് ഉത്തരവാദി കോണ്‍ഗ്രസ് ആണ്. അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ന് പൗരത്വ ബില്ല്് ആവശ്യം വരില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

 അമിത് ഷാ ഹിറ്റ്‌ലര്‍

അമിത് ഷാ ഹിറ്റ്‌ലര്‍

അമിത് ഷാ ഹിറ്റ്‌ലറാണെന്ന് ഹൈദരാബാദ് എംപി ഒവൈസി ലോക്‌സഭയില്‍ കുറ്റപ്പെടുത്തി. ഇസ്രായേല്‍ പൗരത്വ നിയമത്തിന് സമാനമാണ് പുതിയ ബില്ല് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമിത് ഷാ ഹിറ്റ്‌ലറോട് ഉപമിച്ച ഒവൈസിയുടെ വാക്കുള്‍ സ്പീക്കര്‍ സഭാ രേഖയില്‍ നിന്ന് നീക്കി.

ചാണക്യതന്ത്രവുമായി അമിത് ഷാ; പൗരത്വ ബില്ല് രാജ്യസഭ കടക്കും, 132 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചു

English summary
Protests against citizenship bill: Students go naked in Sivasagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X