കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദാലി ജിന്നയുടെ ഫോട്ടോ സർവ്വകലാശാലയിൽ; മാറ്റണമെന്ന് തീവ്രവലതു സംഘടന, അലിഗഡിൽ സംഘർഷം!

  • By Desk
Google Oneindia Malayalam News

ലഖ്നൗ: അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ സംഘർഷം. പാകിസ്താൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ഫോട്ടോയെ ചൊല്ലിയാണ് സംഘർഷം. ജിന്നയുടെ ഫോട്ടോ സർവ്വകലാശാലയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യവുമായി ഒരു വിഭാഗം വലതു സംഘടന രംഗത്ത് വന്നിരുന്നു. എന്നാൽ ഇവരെ എതിർക്കാൻ‍ മറ്റ് വിദ്യാർത്ഥികളും രംഗത്തെത്തിയതോടെ യുദ്ധക്കളമാകുകയായിരുന്നു. തുടർന്ന് സർവ്വകലാശാലയിൽ ദ്രുത കർമ്മ സേനയെ വിനിയോഗിച്ചു.

തുടർന്ന് ബുധനാഴ്ച വൈകിട്ടോടെ പോലീസ് കസ്റ്റഡിയിലുള്ളവരെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മാർച്ച് നടത്തി. മാർച്ച് ദ്രുത കർനമ്മ സേന തടയുകയും തുടർന്ന് പോലീസ് ലാത്തി ചാർജ് നടത്തുകയും ചെയ്തു. ലാത്തിച്ചാർജിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അലിഗഡ് മുസ്ലീം സർവ്വകലാശാലയുടെ സ്ഥാപകരിൽ ഒരാളാണ് മുഹമ്മദലി ജിന്ന. കഴിഞ്ഞ 10 വര്‍ഷമായി സര്‍വകലാശാല യൂണിയന്‍ ഹാളില്‍ ജിന്നയുടെ ചിത്രമുണ്ട്.

സ്ഥാപകരിൽ ഒരാൾ

സ്ഥാപകരിൽ ഒരാൾ

ജിന്നയുടെ ചിത്രം സര്‍വകലാശാലയില്‍ വെച്ചതെന്തിനാണെന്ന് അലിഗഡില്‍ നിന്നുള്ള ബിജെപി എംപി സതീഷ് ഗൗതം സര്‍വകലാശാല വൈസ്ചാന്‍സലറിനോട് നേരത്തെ ചോദിച്ചിരുന്നു. അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ സ്ഥാപകകരിലൊരാളാണെന്നും അദ്ദേഹത്തിന് വിദ്യാര്‍ഥി യൂണിയനില്‍ ആജീവനാന്ത അംഗത്വം നല്‍കിയിട്ടുള്ളതായിരുന്നുവെന്നും വൈസ് ചാൻസിലർ ചോദ്യത്തിന് മറുപടിയും നൽകിയിരുന്നു. ഇപ്പോഴും സർവ്വകലാശാല സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ്. ഇതിലൊരു ശമനവുണ്ടാകാൻ ജിന്നയുടെ ചിത്രം എടുത്തുമാറ്റിയേക്കുമെന്നാണ് സര്‍വകലാശാലവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വലതു വിദ്യാർത്ഥി സംഘടനകൾ

വലതു വിദ്യാർത്ഥി സംഘടനകൾ

അതേസമയം കാമ്പസില്‍ പ്രശ്‌നമുണ്ടാക്കുന്നത് വലതു വിദ്യാര്‍ഥി സംഘടകളാണെന്നും അവര്‍ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ കവാടത്തിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ സന്ദര്‍ശനത്തിനിടെയാണ് ജിന്നയുടെ പേരില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടർന്ന് അങ്ങോട്ട് പ്രശ്നങ്ങൾ വഷളാകുകയായിരുന്നു. അതേസമയം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആര്‍എസ്എസിനെക്കുറിച്ചുള്ള ആശങ്കയകറ്റാന്‍ അലിഗഡ് മുസ്ലിം സര്‍വ്വകലാശാല ക്യാമ്പസില്‍ ശാഖ നടത്താന്‍ അനുമതി തേടി വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കത്തു നല്‍കിയിരുന്നു.

ശാഖ തുടങ്ങാനുള്ള അനുവാദം

ശാഖ തുടങ്ങാനുള്ള അനുവാദം

സംഘത്തിന്റെ യഥാര്‍ത്ഥ ആശയങ്ങളെന്തെന്ന് വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സ്വയംസേവകനായ മുഹമ്മദ് അമീര്‍ റാഷിദ് കത്തില്‍ വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത വസ്തുതകളാണ് സംഘത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പ്രചരിപ്പിക്കുന്നത്. ക്യാമ്പസില്‍ ശാഖ തുടങ്ങുന്നതോടെ ഇതെല്ലാം ദുരീകരിക്കപ്പെടും. മതത്തിന്റെ വേര്‍തിരിവുകളില്ലാതെ രാഷ്ട്രസേവനത്തിനായി പൂര്‍ണമായും സമര്‍പ്പിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞായിരുന്നു കത്ത് നൽകിയിരുന്നത്. കഴിഞ്ഞ മാസമായിരുന്നു കത്ത് നൽകിയിരുന്നത്.

ജിന്നയുടെ ഫോട്ടോ മാറ്റും?

ജിന്നയുടെ ഫോട്ടോ മാറ്റും?

ഇതിനു പിന്നാലെയാണ് പ്രശ്നങ്ങൾ വഷളാകുന്നത്. സംഘർഷാവസസ്ഥ തുടരുകയാണെങ്കിൽ ജിന്നയുടെ ഫോട്ടോ എടുത്തുമാറ്റുമെന്നു തന്നെയാണ് സൂചന. ഇന്ത്യയുടെ വിഭജനത്തിലൂടെ പാകിസ്ഥാന്‍ എന്ന മുസ്ലീം രാഷ്ട്രത്തിന് രൂപം നല്‍കിയ മുസ്ലീം ദേശീയ നേതാവായിരുന്നു മുഹമ്മദാലി ജിന്ന. ഹിന്ദു - മുസ്ലീം ഐക്യം ലക്ഷ്യമാക്കിയായിരുന്നു അദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നതെങ്കിലും ഗാന്ധിജിയുടെ വരവോടെ ഹിന്ദു സംഘടനകളുടേതു പോലെ തന്നെ മുസ്ലീങ്ങളുടെ ഭാവിക്കും ഒരു സംഘടന ആവശ്യമാണെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താനുവേണ്ടി....

പാകിസ്താനുവേണ്ടി....

മുസ്ലീങ്ങള്‍ക്കു മാത്രമായി ഒരു രാജ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ത്തന്നെ സ്ഥാപിച്ചെടുക്കുകയാണ് ഉത്തമ പ്രതിവിധിയെന്ന് അദ്ദേഹം മനസ്സിലാക്കുകയായിരുന്നു. അതിന്റെ മുന്നോടിയായി മുസ്ലീം ലീഗില്‍ ജിന്ന അംഗമാകുകയും പിന്നീട് ആ പാര്‍ട്ടിയെ മുസ്ലീം രാഷ്ട്ര രൂപീകരണത്തിനുള്ള ശക്തമായ ഉപകരണമായി മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി പുതിയൊരു മുസ്ലീം രാഷ്ട്രമായി പാകിസ്താന്‍ ഉയര്‍ന്നുവരികയും ആ രാഷ്ട്രത്തിന്റെ പിതാവായി ജിന്ന വാഴ്ത്തപ്പെടുകയും ചെയ്തു.

ഇന്ത്യയിലെ വലിയ നേതാവ്...

ഇന്ത്യയിലെ വലിയ നേതാവ്...


സരോജിനി നായിഡുവിനെപ്പോലുള്ളവര്‍ ജിന്നയെ ഇന്ത്യയിലെ ഏറ്റവും വലിയ നേതാക്കന്മാരിലൊരാളായി പ്രശംസിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരു ഗോപാലകൃഷ്ണ ഗോഖലെയാണ്.
എന്നാൽ മുംബൈയില്‍ മുസ്ലിം ഗോഖലെ എന്നറിയപ്പെട്ടിരുന്ന ഒരു ബാരിസ്റ്ററുണ്ടായിരുന്നു. മറ്റാരുമല്ല. മുഹമ്മദാലി ജിന്നയായിരുന്നു എന്നാണ് "ജിന്ന വേഴ്സസ് ഗാന്ധി' എന്ന പുസ്തകത്തിൽ റോഡ്രിക് മാത്യൂസ് പറയുന്നത്. ഇന്ത്യയുടെ കൊളോണിയല്‍ ചരിത്രം രേഖപ്പെടുത്തുന്നതില്‍ പ്രത്യേക മികവുകാട്ടുന്ന എഴുത്തുകാരന്‍ റോഡ്രിക് മാത്യൂസ്.

English summary
At least three students were injured in police lathicharge at the prestigious Aligarh Muslim University, which has been witnessing a row over a decades-old photograph of Pakistan founder and freedom fighter Muhammad Ali Jinnah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X