കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: ജീവപര്യന്തം റദ്ദാക്കി

Google Oneindia Malayalam News

കൊച്ചി: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ ഡോക്ടറുടെ ജീവപര്യന്തം റദ്ദാക്കി. പ്രതിയായ ആയുർവേദ ഡോക്ടറുടെ ജീവപര്യന്തമാണ് റദ്ദാക്കിയിട്ടുള്ളത്. പാലക്കാട് ഒറ്റപ്പാലം അമ്പാടിയിൽ പ്രസാദ് (35) പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയാണ് റദ്ദാക്കിയിട്ടുള്ളത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എഎ സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെവിട്ടത്.

വയനാട്ടിൽ അവധിയാഘോഷിച്ച് നമിത പ്രമോദ്, എന്നാ ഒരു ചിരിയാന്നേ; വൈറലായി ചിത്രങ്ങള്‍

killed-158174762

Newest First Oldest First
12:39 AM, 6 Aug

മുഈൻ അലിയുടെ വാർത്താസമ്മേളനം അലങ്കോലമാക്കിയ സംഭവം: ലീഗ് പ്രവർത്തകൻ ഇന്ത്യാവിഷൻ ആക്രമണക്കേസിലെ പ്രതി

മുഈൻ അലിയുടെ വാർത്താസമ്മേളനം അലങ്കോലമാക്കിയ ലീഗ് പ്രവർത്തകൻ ഇന്ത്യാവിഷൻ ആക്രമണക്കേസിലെ പ്രതി. ലീഗ് പ്രവർത്തകൻ റാഫിയെക്കുറിച്ചാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുള്ളത്. ഐസ്ക്രീം പാർലർ കേസിലെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇന്ത്യാ വിഷന് നേരെ ആക്രമണമുണ്ടായത്. 2004ൽ ടൌൺ പോലീസ് ആണ് ഇയാൾക്കെതിരെ കേസ് എടുത്തത്
11:51 PM, 5 Aug

സംസ്ഥാന സഹകരണ ബാങ്ക് വായ്പാ ക്രമക്കേട്; ഹർജി തള്ളി, അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്

കേരള സഹകരണ ബാങ്ക് വായ്പ ക്രമക്കേടിൽ അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സഹകരണ ബാങ്ക് എംഡിയായിരുന്ന ബിശ്വനാഥ് സിൻഹയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് ഹൈക്കോടതി തള്ളിയിട്ടുള്ളത്. മൂന്നു മാസത്തിനകം കേസിലെ അന്വേഷണം പൂർത്തിയാക്കാന്‍ വിജിലൻസിന് കോടതി നിർദേശം നല്‍കിയിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുന്നതിന് സംസ്ഥാന സര്‍ക്കാരിൽ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നായിരുന്നു ബിശ്വനാഥ് സിൻഹ സമര്‍പ്പിച്ച ഹർജിയിലെ വാദം. എന്നാല്‍, അന്വേഷണം തുടരുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
10:13 PM, 5 Aug

കുടുംബവഴക്ക്: പെരുമ്പാവൂരിൽ യുവാവ് തീകൊളുത്തി മരിച്ചു

പെരുമ്പാവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് തീകൊളുത്തി മരിച്ചു. മൂവാറ്റുപുഴ ചെറുവട്ടൂർ സ്വദേശി സലാമാണ് മരിച്ചിട്ടുള്ളത്. ഭാര്യയും മക്കളും താമസിക്കുന്ന പോഞ്ഞാശ്ശേരിയിലെ വീട്ടിലെത്തി കയ്യിൽ കരുതിയിരുന്ന ഡീസൽ നിറച്ച ക്യാനിന് തീ കൊളുത്തിയതോടെയാണ് തീപിടിച്ചത്. ക്യാൻ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. സലാമുമായി അകന്ന് കഴിയുകയായിരുന്നു ഭാര്യയും മക്കളും.
9:36 PM, 5 Aug

കേരളത്തിൽ ഒന്നര കോടി പേര്‍ക്ക് ഒന്നാം ഡോസ് കൊവിഡ് വാക്സിൻ നല്‍കി: ഇന്നെത്തിയത് 3.61 ലക്ഷം വാക്സിൻ

കേരളത്തിൽ കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെ 3,61,440 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,61,440 ഡോസ് കോവാക്‌സിനുമാണ് ഇന്നലെ ലഭ്യമായതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് 68,000, എറണാകുളത്ത് 78,000, കോഴിക്കോട് 54,000 എന്നിങ്ങനെ ഡോസ് കോവീഷില്‍ഡ് വാക്‌സിനും ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരത്ത് 55,000, എറണാകുളത്ത് 62,940, കോഴിക്കോട് 43,500 എന്നിങ്ങനെ ഡോസ് കോവാക്‌സിനും എത്തിയിട്ടുണ്ട്. കേരളത്തിന് ലഭിച്ചിട്ടുള്ള വാക്സിൻ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചതായും മന്ത്രി വ്യക്തമാക്കി.
5:50 PM, 5 Aug

കൊവിഡ് നിയന്ത്രണം: ബലിതർപ്പണത്തിന് ഇളവ് നൽകണമെന്ന് കെ സുരേന്ദ്രൻ

കർക്കിടക വാവ് ബലിതർപ്പണത്തിന് വിശ്വാസികൾക്ക് കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൌൺ അടക്കം എല്ലാ നിയന്ത്രണങ്ങളും സർക്കാർ നീക്കുന്ന സാഹചര്യത്തിൽ ബലിതർപ്പണം നടത്താനും അവസരമുണ്ടാകണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. അതേ സമയം ഒരു ക്ഷേത്രത്തിലും ബലിതർപ്പണത്തിന് അനുമതി നൽകാത്ത സർക്കാരിന്റെ നടപടി ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വീടുകളിൽ ബലിയിടാൻ കഴിയാത്തവർക്ക് സ്നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും അതിനുള്ള സൌകര്യമൊരുക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
5:34 PM, 5 Aug

ഭിന്നലിംഗക്കാർക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മന്ത്രി

റേഷന്‍ കാര്‍ഡില്ലാത്ത ഭിന്നലിംഗക്കാർക്ക് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് സംസ്ഥാന സർക്കാർ. നിയമസഭയിൽ ഭക്ഷ്യമന്ത്രി ജി.ആർ അനിലാണ് ഇക്കാര്യമറിയിച്ചത്. അതേ സമയം റേഷന്‍ കാർഡില്ലാത്ത ഭിന്നലിംഗക്കാർക്ക് കാർഡ് നൽകുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, നടൻ മണിയൻപിള്ള രാജുവിന് ഓണക്കിറ്റ് നൽകിയത് വിവാദമാക്കേണ്ടതില്ലെന്നും ഭക്ഷ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നടൻ മണിയൻപിള്ള രാജുവിന്‍റെ വീട്ടിൽ ഓണക്കിറ്റ് നേരിട്ടെത്തിച്ചതിന് ഭക്ഷ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
4:46 PM, 5 Aug

ഒളിംപിക്‌സ്: ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദാഹിയക്കു വെള്ളി. ഫൈനലില്‍ റഷ്യന്‍ സവുര്‍ ഉഗ്വേവിനോടു പരാജയപ്പെടുകയായിരുന്നു
3:55 PM, 5 Aug

കടയില്‍ പോകാന്‍ വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധന: ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ നായർ. നിബന്ധനകള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രി സഭയില്‍ പറഞ്ഞ കാര്യങ്ങളല്ല ഉത്തരവിലുള്ളതെന്നാണ് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള വിമര്‍ശനം. എന്നാൽ കൊവിഡ് ഇളവുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങള്‍ തിരുത്തില്ലെന്നും മന്ത്രി ആവർത്തിച്ചു. പ്രായോഗികമായ നിര്‍ദേശങ്ങള്‍ മാത്രമാണ് ഉത്തരവിലുള്ളതെന്നാണ് മന്ത്രി ചൂണ്ടിക്കാണിക്കുന്നത്.
3:31 PM, 5 Aug

ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം

വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ഓഗസ്റ്റ് 06 രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
3:31 PM, 5 Aug

കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇന്നു(05 ഓഗസ്റ്റ്) മുതൽ ഒമ്പതു വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിൽ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
3:16 PM, 5 Aug

മന്ത്രി വിഎൻ വാസവൻ ആശുപത്രിയിൽ

സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
1:58 PM, 5 Aug

ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം: അപകടം വ്യായാമം ചെയ്യുന്നതിനിടെ

വ്യായാമം ചെയ്യുന്നതിനിടെ പെൺകുട്ടി ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് മരിച്ചു. എറണാകുളത്ത് ചിറ്റൂർ റോഡിലെ ഫ്ലാറ്റിൽ കുടുംബത്തിനൊപ്പം താമസിച്ച് വന്നിപുന്ന 18കാരിയായ ഐറിൻ ജോയ് ആണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ഐറിൻ. സഹോദരനൊപ്പം ഫ്ലാറ്റിന് മുകളിൽ നിന്ന് വ്യായാമം ചെയ്തുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. ടെറസിൽ നിന്ന് മൂന്നാം നിലയിലേക്ക് വീഴുകയും തുടർന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
12:56 PM, 5 Aug

രാഹുൽ ഗാന്ധിക്കെതിരെ ദില്ലി പോലീസ് കേസെടുത്തു

രാഹുൽ ഗാന്ധിക്കെതിരെ ദില്ലി പോലീസ് കേസെടുത്തു. ദില്ലി പെൺകുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പങ്കുവെച്ചതിനാണ് കേസ്.
12:33 PM, 5 Aug

വടകരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരീഷ് തനിച്ചായിരുന്നു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
12:31 PM, 5 Aug

ഫസൽ വധക്കേസ്: കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ്

തലശ്ശേരി ഫസൽ വധക്കേസിലെ പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയ കമ്മറ്റി അംഗം കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ്. ഇരുവർക്കും എറണാകുളം ജില്ലയ്ക്ക് പുറത്തേക്ക് പോകാനാണ് അനുമതി ലഭിച്ചിട്ടുള്ളത്. കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മൂന്ന് മാസം കൂടി ജില്ലയിൽ തുടരണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുള്ളത്. 2014ൽ കേസിൽ ജാമ്യം അനുവദിച്ച കോടതി രണ്ട് പ്രതികളും എറണാകുളം ജില്ല വിട്ട് പോകരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. അത് പ്രകാരം എറണാകുളം ജില്ലയിൽ തന്നെ താമസിച്ച് വരികയായിരുന്നു രണ്ട് പേരും. ഇതിനിടെ വീണ്ടും ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായിരുന്നില്ല.
12:24 PM, 5 Aug

പെഗാസസിൽ സത്യം പുറത്ത് വരണമെന്ന് സുപ്രീം കോടതി. ഹർജികൾ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
12:13 PM, 5 Aug

രാജ്യതലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം. ഇതിനായി കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കും. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
12:12 PM, 5 Aug

എല്ലാ ഇന്ത്യക്കാരുടെ മനസ്സിലും ഈ ദിനം ഓർമയിലുണ്ടാവും: പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഒളിംപിക്സ് പുരുഷ ഹോക്കിയിയിൽ ജർമ്മനിയെ പരാജയപ്പെടുത്തി വെങ്കലമണിഞ്ഞ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ഈ ദിവസം എല്ലാ ഇന്ത്യക്കാരുടെ മനസ്സിലും കൊത്തിവെക്കപ്പെട്ടതുപോലെ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വെങ്കലമെഡൽ ഇന്ത്യയിലേക്ക് എത്തിച്ച പുരുഷ ഹോക്കി ടീമിലെ ഓരോ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. രാജ്യത്തിന്റെ യുവതലമുറയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ നേട്ടമെന്നും പ്രധാനമന്ത്രി കുറിച്ചു.
എല്ലാ ഇന്ത്യക്കാരുടെ മനസ്സിലും ഈ ദിനം ഓർമയിലുണ്ടാവും: പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
11:25 AM, 5 Aug
കേരളം

കടയുടമയെ കടയ്ക്കുള്ളിൽ വിഷം കഴിച്ച നിലയിൽ

ഇടുക്കിയിൽ കടയുടമയെ കടയ്ക്കുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കടബാധ്യത മൂലക്കുള്ളആത്മഹത്യയെന്ന് ബന്ധുക്കൾ
9:34 AM, 5 Aug

എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും

സംസ്ഥാന എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും. രാവിലെ പത്ത്​ മുതൽ 12.30 വരെ ​ ഫിസിക്സ്​, കെമിസ്​ട്രി പരീക്ഷയും ഉച്ചക്ക്​ 2.30 മുതൽ അഞ്ച്​ വരെ​ കണക്ക്​ പരീക്ഷയും നടക്കും. സംസ്​ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളിൽ 1,12,097 പേർ​ പരീക്ഷ എഴുതും​. ദുബൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്​.
8:59 AM, 5 Aug

ഒളിപിംക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം

ഒളിപിംക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. വെങ്കലമെഡല്‍ പോരാട്ടത്തില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചു. ജർമ്മനിയെ 5-4 ന് ആണ് ഇന്ത്യ തോൽപ്പിച്ചത്. ടോക്കിയോയില്‍ ഇന്ത്യയുടെ അഞ്ചാം മെഡല്‍

English summary
Ayurveda doctor's life sentence quashed by court in murder case- Major Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X