• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടപ്പിലാകാതെ പോയ വാഗ്ദാനങ്ങള്‍; വാഗ്ദാന ലംഘനം എണ്ണിയെണ്ണി പറഞ്ഞ് മോദിയ്‌ക്കെതിരെ പോസ്റ്റര്‍

Google Oneindia Malayalam News

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടപ്പിലാകാതെ പോയ വാഗ്ദാനങ്ങള്‍ ഉയര്‍ത്തി കാണിച്ച് തെലങ്കാനയില്‍ പ്രതിഷേധം. തെലങ്കാനയ്ക്ക് കേന്ദ്രസര്‍ക്കാരും ബി ജെ പിയും വാഗ്ദാനം ചെയ്ത നടപ്പിലാകാതെ പോയ പദ്ധതികളെ കുറിച്ച് പരാമര്‍ശിച്ചാണ് പ്രതിഷേധം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെലങ്കാനയിലെ രാമഗുണ്ടം സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് സംസ്ഥാനത്ത് പ്രതിഷേധ പോസ്റ്റര്‍ ഉയര്‍ന്നത്. പ്രധാനമന്ത്രിയുടെ ചിത്രമുള്ള പോസ്റ്ററില്‍, പ്രതിരോധ ഇടനാഴി, കാഴിപ്പേട്ട് റെയില്‍വേ കോച്ച് ഫാക്ടറി, ടെക്സ്‌റ്റൈല്‍ പാര്‍ക്ക്, ബയ്യാരം സ്റ്റീല്‍ പ്ലാന്റ് എന്നിങ്ങനെ ഒമ്പത് 'തെലങ്കാന വാഗ്ദാനങ്ങള്‍' ആണ് പരാമര്‍ശിക്കുന്നത്.

1

അതേസമയം, വിഭജന വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം എന്ന് ആവശ്യപ്പെട്ട് തെലങ്കാന രാഷ്ട്ര സമിതിയുടെ വിദ്യാര്‍ത്ഥി സംഘടന ഇന്ന് ഒസ്മാനിയ സര്‍വകലാശാല കാമ്പസില്‍ പ്രതിഷേധിച്ചു. ഗോ ബാക്ക് മോദി എന്ന മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥി വിഭാഗം നേതാവ് ഗെലു ശ്രീനിവാസ് യാദവ് ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രംവിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രം

2

ഇന്ന് രാമഗുണ്ടത്ത് ഒരു വളം പ്ലാന്റ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇത് കൂടാതെ സംസ്ഥാനത്തെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി തെലങ്കാന സന്ദര്‍ശന വേളയില്‍ നിര്‍വഹിക്കുന്നുണ്ട്. 6338 കോടി രൂപ ചെലവില്‍ പുനരുജ്ജീവിപ്പിച്ചതാണ് പെദ്ദപ്പള്ളി ജില്ലയിലെ രാമഗുണ്ടത്ത് ആര്‍ എഫ് സി എല്‍ വളം പ്ലാന്റ്.

വിചാരിക്കാതെ പണം വന്ന് ചേരും, പോരാത്തതിന് പുതിയ വീടും വാഹനവും...; ഈ രാശിക്കാരുടെ ശുക്രനുദിച്ചുവിചാരിക്കാതെ പണം വന്ന് ചേരും, പോരാത്തതിന് പുതിയ വീടും വാഹനവും...; ഈ രാശിക്കാരുടെ ശുക്രനുദിച്ചു

3

കഴിഞ്ഞ വര്‍ഷമാണ് പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിച്ചത്. 990 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഭദ്രാചലം റോഡ് മുതല്‍ സത്തുപള്ളി വരെയുള്ള 54.1 കിലോമീറ്റര്‍ റെയില്‍പാതയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കൂടാതെ 2268 കോടി രൂപ ബജറ്റില്‍ നടപ്പാക്കുന്ന വിവിധ റോഡ് പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

ഹിമാചല്‍ വിധിയെഴുതി; ബിജെപിയെ കാത്തിരിക്കുന്നത് തുടര്‍ഭരണമോ? തിരിച്ചുവരുമോ കോണ്‍ഗ്രസ്ഹിമാചല്‍ വിധിയെഴുതി; ബിജെപിയെ കാത്തിരിക്കുന്നത് തുടര്‍ഭരണമോ? തിരിച്ചുവരുമോ കോണ്‍ഗ്രസ്

4

അതേസമയം ഇന്ന് സംസ്ഥാനത്ത് നടത്തിയ പൊതുയോഗത്തില്‍ തന്റെ വിമര്‍ശകര്‍ക്കെതിരെ മോദി ആഞ്ഞടിച്ചു. ദിവസവും തനിക്ക് ദിവസവും രണ്ട് മൂന്ന് കിലോ അധിക്ഷേപം ലഭിക്കുന്നു എന്നും എന്നാല്‍ തന്റെ ശാരീരിക ഘടന അതിനെ പോഷകാഹാരം ആക്കി മാറ്റുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

5

നിരാശയും ഭയവും അന്ധവിശ്വാസവും കാരണം ചിലര്‍ മോദിക്ക് എതിരെ അധിക്ഷേപങ്ങള്‍ നടത്തിയേക്കാം എന്നും ഈ തന്ത്രങ്ങളുമായി വരുന്നവര്‍ക്ക് മുന്നില്‍ വഴിതെറ്റരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ് എന്നും അദ്ദേഹം ബി ജെ പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.

English summary
Protests in Telangana over Prime Minister Narendra Modi's unfulfilled promises during his visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X