പത്മാവതിയ്ക്കെതിരെയുള്ള പ്രതിഷേധാഗ്നിയില്‍ രാജ്യം: ഹരിയാണയിലും തമിഴ്നാട്ടിലും പ്രതിഷേധം

ദില്ലി: ബോളിവുഡ് ചിത്രം പത്മാവതിയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നു. രാജസ്ഥാനിലും ഹരിയാണയിലും തമിഴ്നാട്ടിലുമാണ് ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നത്. നൂറുകണക്കിന് ആളുകളാണ് സഞ്ജയ് ലീലാ ബെന്‍സാലി സംവിധാനം ചെയ്ത ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ചിത്രത്തില്‍ രജ്പുത് വംശജരുടെ ചരിത്രം വളച്ചൊടിക്കുന്നുണ്ടെന്നും മതവികാരം വ്രണപ്പെടുത്തുന്നുണ്ടെന്നുമാരോപിച്ചാണ് പ്രതിഷേധം.

രജപുത് വംശജയായ പത്മിനി രാജകുമാരിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചിറ്റഗോര്‍ കോട്ടയുടെ പ്രവേശന കവാടത്തില്‍ ഇരുപ്പുറപ്പിച്ച പ്രതിഷേധക്കാര്‍ വിനോദസഞ്ചാരികളെ തടയുകയും ചെയ്തു. പത്മാവതിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രജ്പുത് സമുദായവും കര്‍ണി സേന എന്ന സംഘടനയുമാണ് സഞ്ജയ് ലീലാ ബെന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ ചരിത്രം വളച്ചൊടിക്കുന്നുണ്ടെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ സിനിമയുടെ നിര്‍മാതാക്കള്‍ പല സാഹചര്യങ്ങളിലും ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരുന്നുവെങ്കിലും ചിത്രത്തിനെതിരെയുള്ള പ്രതിഷേധാഗ്നി അണയുന്ന മട്ടില്ല.

padmawat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+