കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്തയില്‍ മോദിയെ കാല് കുത്താന്‍ അനുവദിക്കില്ല; വന്‍ പ്രതിഷേധത്തിന് ആഹ്വാനം

Google Oneindia Malayalam News

Recommended Video

cmsvideo
Mass Protest Against Narendra Modi In Kolkata | Oneindia Malayalam

കൊല്‍ക്കത്ത; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇടതു സംഘടനകള്‍. 17 ഇടതു സംഘടനകളുടെ സംയുക്ത ഫോറം, പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. 11,12 തീയതികളിലാണ് പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ ഉണ്ടാവുക. മോദിയെത്തുമ്പോള്‍ ഗോ ബാക്ക് വിളിച്ച പ്രതിഷേധിക്കാനാണ് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

modi773

മോദി എത്തുന്ന വിമാനത്താവളം വളയാനും പ്രധാനമന്ത്രിയെ നഗരത്തില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നുമാണ് പ്രതിഷേധകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം മോദി വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ആര്‍മി ഹെലികോപ്റ്ററില്‍ നഗരത്തിലേക്ക് പ്രവേശിക്കുമോയെന്നത് വ്യക്തമല്ലെന്ന് സംഘാടകര്‍ പറഞ്ഞു. ഡല്‍ഹൗസി സ്ക്വയറിലാണ് മോദിയുടെ ആദ്യ പരിപാടി. ഇവിടേക്ക് അദ്ദേഹം റോഡ് മാര്‍ഗം എത്തിയേക്കുമോയെന്നും വ്യക്തമല്ല. ബേലൂര്‍ മഠത്തിലും മോദി സന്ദര്‍ശിക്കും.

രണ്ട് ദിവസങ്ങളിലായി നാല് പരിപാടികളിലാണ് മോദി പങ്കെടുക്കുക.പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളങ്ങളിലും നഗരപരിധിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.

ജില്ലാ കേന്ദ്രങ്ങളില്‍ മോദിക്കെതിരെ കരിങ്കൊടി വീശും, ഗോ ബാക്ക് മോദി മുദ്രാവാക്യങ്ങളും മുഴക്കുമെന്ന് ഇടത് നേതാവ് ബിമന്‍ ബോസ് പറഞ്ഞു. ബിജെപിക്കെതിരെ ജനങ്ങള്‍ സംഘടിച്ച് കഴിഞ്ഞെന്നും ബിമന്‍ ബോസ് വ്യക്തമാക്കി. രാജ്ഭവന് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

English summary
Protests planned at Kolkatta against modi's visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X