ബംഗാളിൽ പ്രതിഷേധം വ്യാപിക്കുന്നു, സൗത്ത് 24 പർഗാനയിൽ വാഹനങ്ങൾക്ക് തീയിട്ടു, പോലീസുകാർക്ക് പരിക്ക്
കൊൽക്കത്ത: മുർഷിദാബാദിന് പിന്നാലെ ബംഗാളിൽ പ്രതിഷേധം മറ്റ് ജില്ലകളിലേക്കും വ്യാപിക്കുന്നു. സൗത്ത് 24 പർഗാനയിലാണ് നിയമത്തിനെതിരെ പ്രതിഷേധം ശക്തമായത്. പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾക്ക് തീയിട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭംഗർ പ്രദേശത്ത് ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ അനുയായികൾ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. പാർട്ടി എം എൽ എ നൗഷാദ് സിദ്ദിഖിയുടെ നേതൃത്വത്തിൽ നടക്കുന്ന വഖഫ് നിയമ വിരുദ്ധ റാലിയിൽ പങ്കെടുക്കാൻ പോകുന്ന പ്രവർത്തകരാണ് പോലിസിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. റാലിക്ക് അനുമതി നൽകിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.

അതേസമയം റാലിയെ അഭിസംബോധന ചെയ്യവെ വഖഫ് നിയമത്തിനെതിരെ നൗഷാദ് സിദ്ധിഖി ആഞ്ഞടിച്ചു. നിയമം മുസ്ലീങ്ങൾക്കും ഭരണഘടനയ്ക്കും എതിരാണെന്ന് സിദ്ധിഖി വിമർശിച്ചു. പരിപാടിക്കിടെ പോലീസ് ബാരിക്കേഡുകൾ തകർത്ത് ഐ എസ് എഫ് പ്രവർത്തകർ പോലീസിനെ ആക്രമിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കേറ്റതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അതേസമയം ഐ എസ് എഫ് മുഖ്യമന്ത്രി മമത ബാനർജിക്കെതിരേയും രംഗത്തെത്തി. നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോൾ എന്തുകൊണ്ടാണ് തങ്ങളുടെ പ്രതിഷേധങ്ങൾ തടയുന്നതെന്നായിരുന്നു ഐ എസ് എഫിന്റെ ചോദ്യം.
വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിലെ മുർഷിദാബാദിലാണ് ആദ്യം പ്രതിഷേധം നടന്നത്. തുടർന്ന് നടന്ന സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഇതുവരെ 150 ഓളം പേർ അറസ്റ്റിലായിട്ടുണ്ട്. വഖഫ് നിയമത്തിനെതിരെ ശക്തമായ നിലപാടാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിയമം നടപ്പിലാക്കില്ലെന്ന് അവർ ആവർത്തിച്ചു. 'നിയമത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. ഈ സംസ്ഥാനത്ത് നിയമം നടപ്പാക്കില്ല. പിന്നെ എന്തിനാണ് സംഘർഷം എന്ന് മനസിലാകുന്നില്ല', മമത ബാനർജി പറഞ്ഞു. മതത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരേയും മമത രൂക്ഷമായി വിമർശിച്ചു. ആരും നിയമം കൈയ്യിലെടുക്കരുതെന്നും കലാപത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മമത മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം അസമിലും സംഘർഷം ഉടലെടുത്തിരുന്നു. കരിങ്കൊടികളുമായി നൂറുകണക്കിന് പ്രതിഷേധക്കാക്കാരാണ് തെരുവിലേക്ക് ഇറങ്ങിയത്. ഇവർ ബി ജെ പി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഏകദേശം 300-400 ഓളം പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. ഇവരെ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ പോലീസിന് നേരെ കല്ലേറും നടന്നിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications