കടമ മറന്നില്ല, മകള്‍ക്ക് സല്യൂട്ടടിച്ച് അച്ഛന്‍; അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് സാക്ഷിയായി പോലീസ് സേന
വളരെ അപൂര്‍വ്വവും കൗതുകകരവുമായ നിമിഷങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ദിവസവം നടന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ പൊതുസമ്മേളനം സാക്ഷ്യം വഹിച്ചത്. ഡെപ്യൂട്ടി കമ്മീഷണറായ ഉമാ മഹേശ്വര ശര്‍മ തന്നേക്കാള്‍ മുന്തിയ റാങ്കിലുള്ള ജില്ലാ പോലീസ് സൂപ്രണ്ടിന് സല്യൂട്ട് ചെയ്തു.
ഇതൊരു സാധാരണ നടപടിക്രമം മാത്രമല്ലേ, ഇതിലെന്താണിത്ര കൗതുകം എന്നം സംശയം സ്വാഭാവികം മാത്രമാണ്. എന്നാല്‍ ആ ഡെപ്യൂട്ടി കമ്മീഷ്ണറും ജില്ലാ പോലീസ് സൂപ്രണ്ടും വെറും പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാല്ല ഒരച്ഛനും മകളുമാണെന്ന് അറിയമ്പോഴായാണ് ആ സംശയങ്ങള്‍ ദൂരീകരിക്കപ്പെടുക.

അഭിമാനം
മക്കള്‍ തങ്ങളേക്കാള്‍ ഉയരത്തിലെത്തണമെന്ന് ഒരോ മാതാപിതാക്കളും ആഗ്രഹിക്കും. അവരുടെ നേട്ടത്തില്‍ അവര്‍ അഭിമാനം കൊള്ളുകയും ചെയ്തു. മകളായ സിന്ധുശര്‍മ തന്നേക്കാള്‍ വലിയ ഉയരങ്ങള്‍ കീഴടിക്കയപ്പോള്‍ പിതാവായ ഉമാ മഹേശ്വ ശര്‍മ അഭിമാനിക്കുയും മകളെ പരസ്യമായി ആദരിക്കുകയും ചെയ്യുകയായിരുന്നു ആ സല്യൂട്ടിലൂടെ.

ഉമാ മഹേശ്വര ശര്‍മ
1985 ല്‍ സബ് ഇന്‍സ്‌പെക്ടറായി പോലീസ് സേനയില്‍ പ്രവേശിച്ച വ്യക്തിയാണ് ഉമാ മഹേശ്വര ശര്‍മ. പിന്നീട് സ്ഥാനക്കയറ്റങ്ങള്‍ ലഭിച്ച് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ചുമതലിയാണ് ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത്. മകള്‍ സിന്ധു സേനയില്‍ പ്രവേശിക്കുന്നത് 2014 ലും അതും ഐപിഎസ്സുകാരിയായിട്ട്.

തന്നേക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്
മുന്നില്‍ നില്‍ക്കുന്നത് മകളാണെങ്കിലും ഡ്യൂട്ടിയിലിരിക്കുമ്പോള്‍ അവള്‍ തന്നേക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്. പ്രോട്ടോക്കോള്‍ പ്രകാരം കീഴുദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥന് സല്യൂട്ടടിക്കണം. പിന്നെ മറുത്തൊന്നും ചിന്തിക്കാന്‍ തയ്യാറാകാതെ ഉമാ മഹേശ്വര സല്യൂട്ടടിക്കുകയായിരുന്നു.

പ്രോട്ടോക്കോള്‍
മകളും പ്രോട്ടോക്കോള്‍ തെറ്റിച്ചില്ല. അച്ഛന് മകളും തിരിച്ച് സല്യൂട്ട് നല്‍കി. അച്ഛന്റെ പ്രചോദനമാണ് തന്നെ പോലീസ് യൂണിഫോം അണിയിച്ചതെന്ന് സിന്ധുവ്യക്തമാക്കി. മേലുദ്യോഗസ്ഥായ മകളെ സല്യൂട്ട് ചെയ്യാന്‍ കഴിഞ്ഞത് ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന് ശര്‍മയും വ്യക്തമാക്കി. ശര്‍മ അടുത്ത വര്‍ഷം ജോലിയില്‍ നിന്ന് വിരമിക്കും

കേരളത്തിനായി കെെകോര്‍ക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications