കരുത്തുറ്റ റാഫേലിനെ ഇന്ത്യയിലെത്തിച്ചത് സൂപ്പർ പൈലറ്റുമാര്‍; സംഘത്തില്‍ മലയാളിയും, അഭിമാന നിമിഷം..!
ദില്ലി: ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനങ്ങളിലൊന്നായ റാഫേല്‍ ഇന്ന് ഹരിയാനയിലെ അംബാലയില്‍ ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ച ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട അഞ്ച് വിമാനങ്ങള്‍ അബുദാബിയിലെ വ്യോമതാവളത്തില്‍ എത്തിയിരുന്നു. അവിടെ നിന്നാണ് ഇന്ത്യയിലേക്കുള്ള യാത്ര തിരിക്കുന്നത്. 7000 കിലോമീറ്ററോളം പറന്നാണ് വിമാനങ്ങള്‍ ഹരിയാനയിലെ അംബാലയില്‍ ലാന്‍ഡ് ചെയ്യുന്നത്.
ഇന്ത്യയുടെ വ്യോമസേന ചീഫ് എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയയാണ് വിമാനങ്ങളെ സ്വീകരിച്ചത്. യുദ്ധ വിമാനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ അംബാല എയര്‍ബേസിന് സമീപം സുരക്ഷ ശക്തമാക്കിയിരുന്നു. വ്യോമസേനയുടെ ഏറ്റവും കരുത്തരായ പൈലറ്റുകളാണ് വിമാനം ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇവരില്‍ ഒരു മലയാളി പൈലറ്റും കൂടെയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൈലറ്റുമാര്‍
ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങള്‍ പറത്താന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൈലറ്റുമാരാണുള്ളതെന്നാണ് റാഫേല്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞത്. ഇന്ത്യയിലേക്കെത്തുന്ന യുദ്ധ വിമാനങ്ങളിലെ പൈലറ്റുമാരുടെ ചിത്രങ്ങള്‍ വ്യോമസേന ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.

മലയാളിയും
വ്യോമസേന പുറത്തുവിട്ട പൈലറ്റുമാരുടെ ചിത്രങ്ങളില്‍ ഒരാള്‍ മലയാളിയാണെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ചിത്രത്തില്‍ നിന്ന് സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ കണ്ടുപിടിച്ചത്. ഇതോടെ സുഹൃത്തുക്കളുടെ ഗ്രൂപ്പുകളിലും വാട്സാപ്പ് സന്ദേശങ്ങളായും ഈ വീരനായകന്റെ വിശേഷങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ഔദ്യോഗികമായല്ലാതെ പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലാത്തിനാല്‍ പ്രതിരോധ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.
Recommended Video

കുടുംബം
മലയാളി പൈലറ്റിന്റെ കുടുംബവും ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ സുരക്ഷ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ യുദ്ധ വിമാനം പറത്തിയ സാഹചര്യത്തിലാണിത്.

വരവേല്‍പ്പൊരുക്കാനും മലയാളി
റാഫേല്‍ വിമാനങ്ങള്‍ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും മലയാളിയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവിയും തിരുവനന്തപുരം സ്വദേശിയുമായ എയര്‍ മാര്‍ഷല്‍ ബി സുരേഷിന്റെ നേതൃത്വത്തിലാണ് അംബലായില് താവളം സജ്ജാമക്കിയത്. പടിഞ്ഞാറന്‍ കമാന്‍ഡിന്റെ കീഴിലാണ് ഹരിയാനയിലെ താവളം.

36 വിമാനങ്ങള്‍
2016 ലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റാഫേല്‍ കരാര്‍ ഒപ്പുവെച്ചത്. കരാര്‍ അനുസരിച്ച് 36 ഇരട്ട എഞ്ചിന് യുദ്ധ വിമനാങ്ങളാണ് ഇന്ത്യയിലെത്തുക. 59,000 കോടിയുടേതാണ് കരാര്‍. ഇതില്‍ 10 റാഫേല്‍ വിമാനങ്ങള്‍ ഇതിനോടകം ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ 5 എണ്ണം ഇപ്പോഴും ഫ്രാന്‍സില്‍ പരിശീലനത്തിലാണ്. 2021 ഓടെയാണ് മുഴുവന്‍ റാഫേല്‍ വിമാനങ്ങളും ഇന്ത്യയ്ക്ക് കൈമാറുക.
-
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications