കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുത്തുറ്റ റാഫേലിനെ ഇന്ത്യയിലെത്തിച്ചത് സൂപ്പർ പൈലറ്റുമാര്‍; സംഘത്തില്‍ മലയാളിയും, അഭിമാന നിമിഷം..!

Google Oneindia Malayalam News

ദില്ലി: ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനങ്ങളിലൊന്നായ റാഫേല്‍ ഇന്ന് ഹരിയാനയിലെ അംബാലയില്‍ ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ച ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട അഞ്ച് വിമാനങ്ങള്‍ അബുദാബിയിലെ വ്യോമതാവളത്തില്‍ എത്തിയിരുന്നു. അവിടെ നിന്നാണ് ഇന്ത്യയിലേക്കുള്ള യാത്ര തിരിക്കുന്നത്. 7000 കിലോമീറ്ററോളം പറന്നാണ് വിമാനങ്ങള്‍ ഹരിയാനയിലെ അംബാലയില്‍ ലാന്‍ഡ് ചെയ്യുന്നത്.

ഇന്ത്യയുടെ വ്യോമസേന ചീഫ് എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയയാണ് വിമാനങ്ങളെ സ്വീകരിച്ചത്. യുദ്ധ വിമാനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ അംബാല എയര്‍ബേസിന് സമീപം സുരക്ഷ ശക്തമാക്കിയിരുന്നു. വ്യോമസേനയുടെ ഏറ്റവും കരുത്തരായ പൈലറ്റുകളാണ് വിമാനം ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇവരില്‍ ഒരു മലയാളി പൈലറ്റും കൂടെയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൈലറ്റുമാര്‍

പൈലറ്റുമാര്‍

ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങള്‍ പറത്താന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൈലറ്റുമാരാണുള്ളതെന്നാണ് റാഫേല്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞത്. ഇന്ത്യയിലേക്കെത്തുന്ന യുദ്ധ വിമാനങ്ങളിലെ പൈലറ്റുമാരുടെ ചിത്രങ്ങള്‍ വ്യോമസേന ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.

 മലയാളിയും

മലയാളിയും

വ്യോമസേന പുറത്തുവിട്ട പൈലറ്റുമാരുടെ ചിത്രങ്ങളില്‍ ഒരാള്‍ മലയാളിയാണെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ചിത്രത്തില്‍ നിന്ന് സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ കണ്ടുപിടിച്ചത്. ഇതോടെ സുഹൃത്തുക്കളുടെ ഗ്രൂപ്പുകളിലും വാട്‌സാപ്പ് സന്ദേശങ്ങളായും ഈ വീരനായകന്റെ വിശേഷങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ഔദ്യോഗികമായല്ലാതെ പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലാത്തിനാല്‍ പ്രതിരോധ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

Recommended Video

cmsvideo
Why Rafale jet took three days to land in India | Oneindia Malayalam
കുടുംബം

കുടുംബം

മലയാളി പൈലറ്റിന്റെ കുടുംബവും ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ സുരക്ഷ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ യുദ്ധ വിമാനം പറത്തിയ സാഹചര്യത്തിലാണിത്.

വരവേല്‍പ്പൊരുക്കാനും മലയാളി

വരവേല്‍പ്പൊരുക്കാനും മലയാളി

റാഫേല്‍ വിമാനങ്ങള്‍ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും മലയാളിയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവിയും തിരുവനന്തപുരം സ്വദേശിയുമായ എയര്‍ മാര്‍ഷല്‍ ബി സുരേഷിന്റെ നേതൃത്വത്തിലാണ് അംബലായില്‍ താവളം സജ്ജാമക്കിയത്. പടിഞ്ഞാറന്‍ കമാന്‍ഡിന്റെ കീഴിലാണ് ഹരിയാനയിലെ താവളം.

36 വിമാനങ്ങള്‍

36 വിമാനങ്ങള്‍

2016 ലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റാഫേല്‍ കരാര്‍ ഒപ്പുവെച്ചത്. കരാര്‍ അനുസരിച്ച് 36 ഇരട്ട എഞ്ചിന്‍ യുദ്ധ വിമനാങ്ങളാണ് ഇന്ത്യയിലെത്തുക. 59,000 കോടിയുടേതാണ് കരാര്‍. ഇതില്‍ 10 റാഫേല്‍ വിമാനങ്ങള്‍ ഇതിനോടകം ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ 5 എണ്ണം ഇപ്പോഴും ഫ്രാന്‍സില്‍ പരിശീലനത്തിലാണ്. 2021 ഓടെയാണ് മുഴുവന്‍ റാഫേല്‍ വിമാനങ്ങളും ഇന്ത്യയ്ക്ക് കൈമാറുക.

ചരിത്ര നിമിഷം..!! റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ, സമുദ്ര അതിർത്തിയിൽ സ്വാഗതം ചെയ്ത് നാവികസേനചരിത്ര നിമിഷം..!! റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ, സമുദ്ര അതിർത്തിയിൽ സ്വാഗതം ചെയ്ത് നാവികസേന

 'റാഫേൽ ഗെയിം ചെയ്ഞ്ചർ, ചൈനീസ് ജെ -20 അടുത്ത് പോലും എത്തില്ല'; മുൻ എയർ ചീഫ് ധനോവ 'റാഫേൽ ഗെയിം ചെയ്ഞ്ചർ, ചൈനീസ് ജെ -20 അടുത്ത് പോലും എത്തില്ല'; മുൻ എയർ ചീഫ് ധനോവ

റാഫേല്‍ വിമാനങ്ങള്‍ നിര്‍ത്തിയ അല്‍ ദഫ്രയുടെ സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകളെന്ന് റിപ്പോര്‍ട്ട്റാഫേല്‍ വിമാനങ്ങള്‍ നിര്‍ത്തിയ അല്‍ ദഫ്രയുടെ സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകളെന്ന് റിപ്പോര്‍ട്ട്

English summary
Proud Moment: Malayali was among the pilots who flew the Rafale plane brought to India from France
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X