കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത്ഷാക്ക് മുന്നില്‍ രണ്ട് ഓപ്ഷന്‍; മാപ്പ് പറയുക അല്ലെങ്കില്‍ തെളിവ് നിരത്തുക; പോര് മുറുക്കി ടിഎംസി

  • By News Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രവും പശ്ചിമ ബംഗാളും തമ്മിലുള്ള പോര് തുടരുകയാണ്. നേരത്തെ തന്നെ പല ഘട്ടങ്ങളിലും കേന്ദ്രവും മമത ബാനര്‍ജിയും പരസ്യപോരിനിറങ്ങിയിരുന്നു. സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെ കേന്ദ്രസംഘം കൊറോണയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പശ്ചിമ ബംഗാളിലെത്തിയതും സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷങ്ങളില്ലെലാം ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മറനീക്കി പുറത്ത് വന്നതാണ്.

അതിഥി തൊഴിലാളികളെ സംസ്ഥാനത്തെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്‌നം. ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളേയും അതിഥി സംസ്ഥാന തൊഴിലാളികളേയും അതത് സംസ്ഥാനങ്ങളിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ചൈനീസ് സൈന്യത്തിന്റെ ആക്രമണം; സിക്കിമില്‍ 150 സൈനികര്‍ ഏറ്റുമുട്ടി, രൂക്ഷമായ വെടിവയ്പ്ചൈനീസ് സൈന്യത്തിന്റെ ആക്രമണം; സിക്കിമില്‍ 150 സൈനികര്‍ ഏറ്റുമുട്ടി, രൂക്ഷമായ വെടിവയ്പ്

അമിത് ഷായുടെ കത്ത്

അമിത് ഷായുടെ കത്ത്

അതിഥി സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ട്രെയിനുകള്‍ അനുവദിക്കുന്നില്ലായെന്ന് കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കത്തയച്ചിരുന്നു. ഇത് തൊഴിലാളികളോട് ചെയ്യുന്ന അനീതിയാണെന്നും അമിത്ഷാ കത്തില്‍ ആരോപിച്ചിരുന്നു. പിന്നാലെയാ് പുതിയ പ്രശ്‌നത്തിന് തുടക്കം. മമതാ ബാനര്‍ജി ചില പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ മാത്രം നാട്ടില്‍ എത്തിക്കുന്നതിനാണ് താല്‍പര്യം കാണിക്കുന്നതെന്ന് സംസ്ഥാന ബിജെപി നേതൃത്വവും ആരോപിച്ചിരുന്നു.

മാപ്പ് പറയണം

മാപ്പ് പറയണം

ഇതിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി രംഗത്തെത്തിയിരുന്നു. ഒരു ആഭ്യന്തര മന്ത്രി അദ്ദേഹത്തിന്റെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു അഭിഷേക് ബാനര്‍ജി പറഞ്ഞു.ഈ പ്രതിസന്ധി ഘട്ടത്തില്‍ അമിത് ഷാ അവരുടെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരുപാട് നുണകള്‍ കൊണ്ട് അദ്ദേഹം ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒന്നുകില്‍ നിങ്ങള്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുക. അല്ലാത്ത പക്ഷം മാപ്പ് പറയണം,' അഭിഷേക് ബാനര്‍ജി പറഞ്ഞു.

 ഉത്തരവാദിത്തം ഏറ്റെടുക്കണം

ഉത്തരവാദിത്തം ഏറ്റെടുക്കണം

ഇത്തരം നീക്കങ്ങള്‍ മമത ബാനര്‍ജിയെ മാത്രം ലക്ഷ്യം വെച്ച് മാത്രമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കകോലി ഗോഷ് അഭിപ്രായപ്പെട്ടു.' കേന്ദ്രം കള്ളം പറയുകയാണ്. വിവിധ സംസ്ഥാനങ്ങൡ നിന്നും തൊഴിലാളികള്‍ക്ക് ബംഗാളിലേക്ക് എത്തുന്നതിനായി എട്ട് ട്രെയിനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. തൊഴിലാളികളെ തിരികെയെത്താക്കാന്‍ മ്മത സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലായെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. 16 തൊഴിലാളികള്‍ കൊല്ലപ്പെട്ടത് നിങ്ങള്‍ കണ്ടതല്ലേ? അതിന്റെ ഉത്തരവാദിത്തം റെയില്‍വേ മന്ത്രി ഏറ്റെടുക്കണം. എംപി പറഞ്ഞു.

രാഷ്ട്രീയമായ നേട്ടം

രാഷ്ട്രീയമായ നേട്ടം

ഞങ്ങളുടെ മുഖ്യമന്ത്രിയെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തുന്നത് കൊണ്ട് രാഷ്ട്രീയമായ നേട്ടമാണ് അവര്‍ സംസ്ഥാനത്ത് നിന്നും ലക്ഷ്യം വെക്കുന്നത്. അവര്‍ക്ക് മമത ബാനര്‍ജിയെ ഒരിക്കലും സഹിക്കാന്‍ കഴിയാത്തത് കൊണ്ട് അവരെ ലക്ഷ്യം വെക്കുകയാണെന്നും കകോലി ഗോഷ് ആരോപിച്ചു.

അതിഥി തൊഴിലാളികള്‍

അതിഥി തൊഴിലാളികള്‍

കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മൂന്ന് കത്തുകള്‍ പുറത്തിറക്കിയിരുന്നു. രാജസ്ഥാന്‍, കര്‍ണ്ണാടക, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയും അഡിഷനല്‍ ചീഫ് സെക്രട്ടറിയുമാണ് കത്തെഴുതിയിരിക്കുന്നത്. ഇതിനകം തന്നെ 6000 അതിഥി തൊഴിലാളികള്‍ പശ്ചിമ ബംഗാളില്‍ നിന്നും തിരിച്ചെത്തിയിട്ടുണ്ടെന്നും കര്‍ണ്ണാടക, പഞ്ചാബ്, കേരളം എന്നിവിടങ്ങളില്‍ നിന്നായി പത്ത് ട്രെയിനുകളിലായി കൂടുതല്‍ തൊഴിലാളികള്‍ വൈകാതെയെത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

പ്രശസ്തി

പ്രശസ്തി

കൊറോണ പ്രതിരോധത്തിനായി അനുവദിച്ച ഫണ്ടുകളെല്ലാം സര്‍ക്കാര്‍ പ്രശസിക്കും പബ്ലിസിറ്റിക്കും വേണ്ടി ഉപയോഗിക്കച്ചാതാണെന്നും ബിജെപി ആരോപിച്ചിരുന്നു. പ്രാദേശിക ക്ലബുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 1300 കോടി ചെലവഴിച്ചിട്ടുണ്ട്. അതേസമയം കൊറോണ പ്രതിരോധത്തിനായി വെറും 200 കോടി മാത്രമാണ് ചെലവാക്കിയത്. അതില്‍ തന്നെ ഭുരിഭാഗവും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചെലവഴിച്ചത്. ബിജെപി ദേശീയ സെക്രട്ടറി ആരോപിച്ചു.

English summary
Prove Allegation; TMC Dares Amit Shah Amid Coronavirus Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X