കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രത് ജഹാനില്‍ വിവരാവകാശം; അപേക്ഷകനോട് ഇന്ത്യക്കാരനെന്ന് തെളിയിക്കാന്‍ നിര്‍ദ്ദേശം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റമുട്ടലുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ടയാളോട് ഇന്ത്യക്കാരനെന്ന് തെളിയിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റമുമുട്ടലുമായി ബന്ധപ്പെട്ട ഏകാംഗ പാനല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പിയാണ് വിവരാവകാശ പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, ഇത്തരമൊരു ആവശ്യത്തിന് മറുപടി നല്‍കുന്നതിന് മുമ്പായി അപേക്ഷകനോട് ഇന്ത്യക്കാരനാണെന്ന് തെളിയിക്കാനാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. 2005ലെ ഇന്ത്യ വിവരാവകാശ ആക്ട് പ്രകാരം ഇന്ത്യക്കാരനുമാത്രമേ വിവരങ്ങള്‍ അന്വേഷിക്കാന്‍ അവകാശമുള്ളു. എന്നാല്‍, സാധാരണയായി ഇന്ത്യക്കാരനെന്ന് തെളിയിക്കുന്ന രേഖ ആവശ്യപ്പെടാറില്ല.

ishratjahan

വളരെ അപൂര്‍വമായി അപേക്ഷകനില്‍ നിന്നും ഇന്ത്യക്കാരനെന്ന് തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെടാം. അപേക്ഷകന്‍ ഇന്ത്യക്കാരനല്ലെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ മാത്രം. എന്നാല്‍, താന്‍ ഇന്ത്യക്കാരനാണെന്ന വ്യക്തമായ ബോധ്യമുണ്ടായിട്ടും മന്ത്രാലയം ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുന്നത് വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കുവാന്‍ വേണ്ടിയാണെന്ന് അപേക്ഷകനായ അജയ് ദുബെ പറഞ്ഞു.

2004ലാണ് ഇസ്രത് ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജ ഏറ്റമുട്ടലില്‍ കൊല്ലപ്പെടുന്നത്. തീവ്രവാദികളെന്ന പേരില്‍ ഗുജറാത്ത് പോലീസ് ഇവരെ വെടിവെച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് തീവ്രവാദവുമായും മറ്റും ബന്ധമില്ലെന്ന് പിന്നീട് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചില രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും കാണാതായിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച ഏകാംഗ പാനലിന്റെ റിപ്പോര്‍ട്ടാണ് അജയ് ആവശ്യപ്പെട്ടത്.

English summary
Prove You Are Indian: MHA tells RTI Applicant Seeking Ishrat Probe Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X