Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്ക് മരുന്ന് വാങ്ങിയെന്ന് തെളിഞ്ഞു; പ്രമുഖ സീരിയല്‍ നടി പ്രീതിക ചൗഹാന്‍ അറസ്റ്റില്‍

ദില്ലി: മയക്ക് മരുന്ന് വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രശസ്ത സീരിയൽ നടി പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് താരത്തെ അറസ്റ്റ് ചെയ്ത്. സീതാൻ ഇന്ത്യ, ദേവോ കെ ദേവ് മഹാദേവ് തുടങ്ങിയ നിരവിധി ടിവി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ് പ്രീതിക ചൗഹാന്‍. ലഹരിമരുന്നുമായാണ് താരം നാർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയുടെ പിടിയിലായതെന്നും റിപ്പോര്‍ട്ടുണ്ട്.

മുംബൈയിലെ വെർസോവയിൽ രണ്ട് സ്ഥലങ്ങളിൽ മുംബൈ എൻസിബിയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ വിന്യസിച്ചു നടത്തിയ റെയ്ഡിലാണ് ഇന്നത്തെ അറസ്റ്റുകള്‍ ഉണ്ടായത്. പ്രീതിക ചൗഹന് പുറമെ അഞ്ച് പേരേയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യക്ക് പിന്നാലെ ആരംഭിച്ച സിനിമാ മേഖലയിലെ ലഹരിമരുന്ന് മാഫിയക്ക് എതിരായ ഓപ്പറേഷന്‍റെ ഭാഗമായാണ് പുതിയ അന്വേഷണം.

preetikachauhan

Recommended Video

cmsvideo
    Breaking; മയക്കുമരുന്ന് കേസിൽ നടി പ്രീതിക ചൗഹാൻ അറസ്റ്റിൽ

    നടി റിയ ചക്രവർത്തിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഇഡി വീണ്ടെടുത്തതോടെയായിരുന്നു മയക്ക് മരുന്ന് മാഫിയയും ബോളിവുഡും തമ്മിലുള്ള ബന്ധത്തിലേക്ക് അന്വേഷണം നീണ്ടത്. ഇക്കാര്യം അന്വേഷിക്കാൻ ഇഡി എൻസിബിയോട് ആവശ്യപ്പെടുകയായിപരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ നിരവധി ബോളിവുഡ് താരങ്ങൾ എൻ‌സിബിയുടെ നിരീക്ഷണത്തിലേക്ക് വരുന്നു. ദീപിക പദുക്കോൺ, ശാരദ്ദ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ് എന്നിവരെ കേസിൽ എന്‍സിബി ചോദ്യം ചെയ്യുകയും ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+