കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം; കേന്ദ്രത്തോട് സുപ്രീം കോടതി
ദില്ലി; കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് 6 മാസത്തിനകം മാർഗരേഖ തയ്യാറണക്കണമെന്നും കോടതി നിർദ്ദേശം നൽകി. എത്ര തുക നൽകണമെന്നത് സംബന്ധിച്ച് സർക്കാരിന് തിരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് ധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
പ്രകൃതിദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ എന്നും കൊവിഡിനെ പ്രകൃതി ദുരന്തത്തിന് സമാനമായി കണക്കാക്കാനാവില്ലെന്നുമായിരുന്നു വിഷയത്തിൽ നേരത്തേ കേന്ദ്രത്തിന്റെ നിലപാട്.കൊവിഡ് മൂലം മരണമടഞ്ഞ ആളുകളുടെ കുടുംബങ്ങൾക്ക് 4 ലക്ഷം വീതം ഒറ്റത്തവണ നഷ്ടപരിഹാരം നൽകുന്നതുന്നത് സാമ്പത്തികമായി സർക്കാരിനെ പ്രതികൂലമായി ബാധിക്കും.അതിനാൽ ഭക്ഷണം, വൈദ്യസഹായം, ഓക്സിജൻ, വാക്സിനേഷൻ, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി ഫണ്ട് വിനിയോഗിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ദുരന്തമുണ്ടാകുമ്പോൾ നഷ്ടപരിഹാരം നൽകുകയെന്നത് ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള വ്യവസ്ഥായാണെന്നും ഇത് സംബന്ധിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ദുരന്ത നിവാരണ അതോറിറ്റി പരാജയപ്പെട്ടുവെന്നും കോടതി കുറ്റപ്പെടുത്തി. നിയമത്തിലെ 12ാം വകുപ്പ് പ്രകാരം ധനസഹായം അനുവദിക്കണം. എന്നാൽ എത്ര തുകയെന്നത് കേന്ദ്രസർക്കാരിന് നിശ്ചയിക്കാം. പക്ഷേ കാലതാമസം പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.
കൊവിഡ് ബാധിച്ച് മരിച്ചവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകുന്ന നടപടി ലഘൂകരിക്കാനും കോടതി നിർദ്ദേശം നൽകി. നേരത്തേയും ഇക്കാര്യം കോടതി ആവശ്യപ്പെട്ടിരുന്നു. മരണസർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തുന്നത് നഷ്ടപരിഹാരം ലഭിക്കാതിരിക്കാൻ കാരണമാകരുതെന്നും കോടതി വ്യക്തമാക്കി.
Recommended Video
നിലവില്‍ ഔദ്യോഗിക കണക്ക് പ്രകാരം മൂന്നര ലക്ഷത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നതിനാൽ ഇനിയും മരണ സംഖ്യ ഉയർന്നേക്കും. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രസർക്കാർ കൈക്കൊളളുന്ന തിരുമാനം നിർണായകമാകും.












Click it and Unblock the Notifications