കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ജനങ്ങള്‍ക്ക് വേണ്ടി കമല്‍നാഥ് വീണ്ടും; ശിവരാജ് സിംഗ് ചൗഹാന് നിര്‍ദേശം

Google Oneindia Malayalam News

ഭോപ്പാല്‍: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ കത്ത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് സൗജന്യമായി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.

മധ്യപ്രദേശിലെ വാണിജ്യ കേന്ദ്രമായ ഇന്റോര്‍ ആണ് കൊറോണയുടെ സ്‌പോര്‍ട്ടായി കരുതുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 37 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. ഇവിടെ ഇന്റോറില്‍ മാത്രം 69 പേര്‍ക്കും സംസ്ഥാനത്താകെ 86 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശില്‍ ഇതുവരേയും 5 പേരാണ് കൊറോണ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്. അതില്‍ 3 പേരും ഇന്റോറിലാണ്. ബാക്കി രണ്ട് പേരും ഉജ്ജെയിന്‍ ജില്ലയിലുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സൗജന്യ റേഷന്‍

സൗജന്യ റേഷന്‍

പൊതു വിതരണകേന്ദ്രങ്ങള്‍ വഴി ആളുകള്‍ക്ക് മുന്‍കൂറായി റേഷന്‍ നിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപിച്ച പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നതിനുള്ള നീക്കങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് കമല്‍നാഥ് കത്തില്‍ പറയുന്നു. രാജ്യത്താകമാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യാനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും കമല്‍നാഥ് ആവശ്യപ്പെടുന്നു.

മുഴുവന്‍ അവശ്യസാധനങ്ങളും

മുഴുവന്‍ അവശ്യസാധനങ്ങളും

ധാന്യങ്ങളായ അരിയോ ഗോതമ്പോ മാത്രമല്ല, ജനങ്ങള്‍ അത്യവശ്യം വേണ്ട് മറ്റ് ഭക്ഷ്യ വസതുക്കളായ എണ്ണ, പഞ്ചസാര, കറികൂട്ടുകള്‍ തുടങ്ങിയവയും വിതരണം ചെയ്യണമെന്ന് കമല്‍നാഥ് ശിവ് രാജ്‌സിംഗ് ചൗഹാന് എഴുതിയ കത്തില്‍ നിര്‍ദേശം നല്‍കുന്നു. ഇതൊക്കെയും പൊതു വിതരണ കേന്ദ്രങ്ങള്‍ വഴി സൗജന്യമായി വിതരണം ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.

മില്ലുകള്‍ തുറക്കണം

മില്ലുകള്‍ തുറക്കണം

വളരെ സൂഷ്മമായാണ് ജനങ്ങള്‍ക്ക് വേണ്ടി കമല്‍നാഥ് പല നിര്‍ദേശങ്ങളും നല്‍കയിരിക്കുന്നത്. രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ധാന്യങ്ങള്‍ പൊടിച്ചെടുക്കുന്നതിനുള്ള മില്ലുകള്‍ ഒന്നും തുറക്കില്ലെന്നും കമല്‍നാഥ് സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ പൊടിച്ച ധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുകയോ ചില ദിവസങ്ങളിലെങ്കിലും മില്ലുകള്‍ തുറന്ന് നല്‍കുന്നതിനുള്ള സംവിധാനം ചെയ്ത് കൊടുക്കണമെന്നും ആവശ്യപ്പെടുന്നു.

മധ്യപ്രദേശ്

മധ്യപ്രദേശ്

അനുദിനം കൊറോണ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഇന്റോറില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത ഏഴ് ദിവസത്തേക്ക് പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ എന്നിവ ഉള്‍പ്പെടുന്ന കടകളൊന്നും തുറക്കില്ല. പാല്‍ വിതരണം എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ 10 വരെ മാത്രമായിരിക്കും. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനയില്‍ സംസ്ഥാനത്ത് ഇനിയും കൊറോണ വൈറസ് രോഗികളുടെ എണ്ണം ഇയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ അറിയിച്ചത്. കൊറോണയുടെ വ്യാപനം തടയുന്നതിനായി ഇന്‍ഡോറില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ മനീഷ് സിംഗ് പറഞ്ഞു.

ചാപ്പക്കുത്തി

ചാപ്പക്കുത്തി

ലോക്ക്ഡൗണ്‍ ലംഘിച്ച് സ്വദേശത്തേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളിയുടെ നെറ്റിയില്‍ പൊലീസ് ചാപ്പകുത്തിയത് നേരത്തെ വലിയ വിവാദമായിരുന്നു. ശിവരാജ് സിംഗ് ചൗഹാന് നേരെ വലിയ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 'മുഖ്യമന്ത്രി ശിവരാജ് രണ്ട് ഓപ്ഷനുകള്‍ മാത്രമേ നല്‍കിയിട്ടുള്ളു ഒന്നുകില്‍ കൊറോണ വൈറസ് മൂലമോ അല്ലെങ്കില്‍ പട്ടിണി മൂലമോ മരിക്കുക' എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം

രാജി

രാജി

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതി രാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതോടെ സിന്ധ്യ പക്ഷക്കാരായ എംഎല്‍എമാരും കൂറുമാറികയായിരുന്നു. പിന്നാലെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെടുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് പോലും നില്‍ക്കാതെ കമല്‍നാഥ് രാജി വെക്കുകയായിരുന്നു.

English summary
Provide free essentials to people, Kamal Nath writes to CM Shivraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X