കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തമിഴ്‌നാടിന് കൂടുതല്‍ സാമ്പത്തിക സഹായം വേണം; ദൈനംദിന വേതനക്കാരുടെ ക്ഷേമം ഉറപ്പാക്കണം'

Google Oneindia Malayalam News

ചെന്നൈ: രാജ്യത്താകമാനം കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 48 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 738 ആയി. ആരോഗ്യ സെക്രട്ടറി ബീല രാജേഷാണ് ഇക്കാര്യം അറിയിച്ചത്. രോഗ ബാധിതരില്‍ 42 പേരും നിസാമുദീന്‍ ബന്ധമുള്ളവരാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസ് കേന്ദ്രം കൊറോണ വൈറസ് രോഗത്തിന്റെ ഹോട്ട്‌സ്‌പോര്‍ട്ടായി മാറികൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഞായറാഴ്ച്ച രോഗം സ്ഥീരീകരിച്ച് 86 പേരില്‍ 85 പേരും നിസാമിദീനില്‍ നിന്നും തിരിച്ചെത്തിയവരായിരുന്നു. കൊറോണ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്താകമാനം മാര്‍ച്ച് 25 മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് സംസ്ഥാനത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി കൂടുതല്‍ സാമ്പത്തിക പിന്തുണ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍.

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

നിലവില്‍ സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് അരിയും പഞ്ചസാരയും വിതരണം ചെയ്യാനാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ തീരുമാനം. ഒപ്പം ദൈനംദിന വൃത്തിക്കായി 1000 രൂപയും വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആളുകള്‍ക്ക് തൊഴില്‍ ഇല്ലാത്ത സ്ഥിതിയാണ്. അതിനാല്‍ ഈ സേവനങ്ങള്‍ മതിയാവില്ല, കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യണമെന്ന് ആവശ്യമാണ് എംകെ സ്റ്റാലിന്‍ ഉയര്‍ത്തുന്നത്.

എംകെ സ്റ്റാലിന്‍

എംകെ സ്റ്റാലിന്‍

'തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍കാര്‍ഡ് ഇടമകള്‍ക്ക് ആയിരം രൂപയാണ് നല്‍കുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസമായി നിരവധി കുടുംബങ്ങള്‍ക്ക് യാതൊരു വരുമാനവും ലഭിക്കുന്നില്ല. അതുകൊണ്ട് ഈ സഹായം മതിയാവില്ല. ഒരാഴ്ച്ചയില്‍ കൂടുതല്‍ ഇതേ സ്ഥിതി തുടരുകയാണ്' എംകെ സ്റ്റാലിന്‍ പറഞ്ഞു.

വില വര്‍ധനവ്

വില വര്‍ധനവ്

അവശ്യസാധനങ്ങളുടെ വിലയില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഒരുപാട് ആളുകള്‍ക്ക് ഒരു വരുമാനവും ലഭിക്കുന്നില്ല. വില വര്‍ധനവ് കാരണം ആളുകള്‍ക്ക് ഒന്നും വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

'പരിപ്പിന്റെ വില മുപ്പത് ശതമാനം വര്‍ധിച്ചു. വെളുത്തുള്ളിയുടേയും പച്ചമുളകിന്റേയും വില നൂറ് ശതമാനവും വര്‍ധിച്ചു.ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ പുളിയുടേയും കുരുമുളകിന്റെയും വില വര്‍ധിച്ചു. പച്ചക്കറിയുടേയും മാംസത്തിന്റേയും വില വര്‍ധിച്ചു. ദിവസക്കൂലി കൊണ്ട് കുടുംബം കഴിഞ്ഞുപോകുന്ന ആര്‍ക്കും ഇതൊന്നും വാങ്ങിക്കാന്‍ കഴിയുന്നില്ല' സ്്റ്റാലിന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

പൂഴ്ത്തിവെപ്പ്

പൂഴ്ത്തിവെപ്പ്

ഇടത്തരം കച്ചവടക്കാര്‍ അവശ്യസാധനങ്ങള്‍ പൂഴ്ത്തിവെക്കുകയാണെന്നും അത് വഴി ലാഭം ഉണ്ടാക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.
' കര്‍ഷര്‍ക്ക് അവര്‍ വിളയിക്കുന്ന പച്ചക്കറിക്കോ ധാന്യങ്ങള്‍ക്കോ നല്ല വില ലഭിക്കുന്നില്ല. അതോടെ വിത്തും വളങ്ങളും വാങ്ങുന്നതിന് പോലും പണം തികയാതെ വരുമ്പോള്‍ കൃഷിയോടുള്ള അവരുടെ താല്‍പര്യവും കുറഞ്ഞ് വരികയാണ്. സാധനങ്ങളുടെ വലിയ വില കാരണം ചെറുകിട കച്ചവടക്കാര്‍ക്ക് കടയിലേക്ക് സാധനം എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.' സ്റ്റാലിന്‍ പറഞ്ഞു.

ജനക്ഷേമം

ജനക്ഷേമം

കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിനോടൊപ്പം കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ജനങ്ങളുടെ ക്ഷേമം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. നിലവില്‍ തമിഴ്‌നാ്ട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. നിലവില്‍ പഞ്ചാബ് മാത്രമാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതായി അറിയിച്ചിട്ടുള്ളത്. ഏപ്രില്‍ 30 വരെയാണ് പഞ്ചാബ് ലോക്ക്ഡൗണ്‍ നീട്ടിയത്. രാജ്യത്താകമാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കെയാണ് പഞ്ചാബിന്റെ തീരുമാനം.

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ കക്ഷി നേതാക്കളുംമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം തന്നെയാണ് വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലുങ്കാന, ഉത്തര്‍പ്രദേശ്, ജാര്‍ഖഢ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇന്ന് മധ്യപ്രദേശ് സര്‍ക്കാരും ഇതേ ആവശ്യം മുന്നോട്ട് വെക്കുകയായിരുന്നു. ഇത്തരത്തില്‍ 11 സംസ്ഥാനങ്ങള്‍ ഇതുവരേയും രംഗത്തെത്തി.

English summary
Provide More Financial support To Poor Families In Tamil Nadu Demands MK Stalin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X