കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പ് ദിവസമായ മെയ് 16ന് സംസ്ഥാനത്ത് എല്ലാവര്‍ക്കും ശമ്പളത്തോടെ അവധി!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: വോട്ടെടുപ്പ് ദിവസമായ മെയ് 16ന് സംസ്ഥാനത്തെ എല്ലാ തൊഴിലാളികള്‍ക്കും ശമ്പളത്തോടെ അവധി നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശം. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അസംഘടിത തൊഴിലാളികള്‍ക്കും വോട്ടെടുപ്പ് ദിവസം ശമ്പളത്തോടെ അവധി കിട്ടും. തൊഴിലാളികള്‍ക്ക് ദിവസക്കൂലിയോടെ അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ പി അമുദയാണ് നിര്‍ദേശം നല്‍കിയത്.

<strong>പാര്‍ട്ടി വിടുന്നവര്‍ക്കെല്ലാം 'മറ്റേ ബിസിനസ്' ആണോ... വൈക്കോ പറയുന്നത് എന്ത്?</strong>പാര്‍ട്ടി വിടുന്നവര്‍ക്കെല്ലാം 'മറ്റേ ബിസിനസ്' ആണോ... വൈക്കോ പറയുന്നത് എന്ത്?

സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ശമ്പളത്തില്‍ കുറയാത്ത തുകയായിരിക്കണം ദിവസക്കൂലിയായി നല്‍കേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും പരാമര്‍ശിച്ചാണ് ലേബര്‍ കമ്മീഷന്റെ ഈ നിര്‍ദേശം. പോളിങ് ശതമാനം ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ദിവസക്കൂലി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ശമ്പളത്തോടെ അവധി നല്‍കുന്നത്.

vote

പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിവസം അവധി നല്‍കാറുണ്ട്. വാണിജ്യസ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 1951-ലെ ജനപ്രാതിനിധ്യനിയമ പ്രകാരം ശമ്പളത്തോടെയുള്ള അവധിയാണ് ലഭിക്കുക.

<strong>ആര്‍കെ നഗറില്‍ ജയലളിതയെ വെല്ലുവിളിച്ച് മൂന്നാംലിഗക്കാരി ദേവി!</strong>ആര്‍കെ നഗറില്‍ ജയലളിതയെ വെല്ലുവിളിച്ച് മൂന്നാംലിഗക്കാരി ദേവി!

മെയ് 16 നാണ് തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി ജയലളിതയുടെ അണ്ണാ ഡി എം കെ, എം കരുണാനിധിയുടെ ഡി എം കെ - കോണ്‍ഗ്രസ് സഖ്യം, വിജയകാന്തും വൈക്കോയും നയിക്കുന്ന പി ഡബ്ല്യു എഫ്, ബി ജെ പി എന്നിങ്ങനെ ചതുഷ്‌കോണ മത്സരമാണ് തമിഴ്‌നാട്ടില്‍ നടക്കുക. ജയലളിത വന്‍ ഭൂരിപക്ഷത്തോടെ ഭരണം തുടരുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രവചിക്കുന്നത്.

English summary
Workers in the unorganised sector, including those engaged in construction, should be given paid holiday on May 16, the day of polling in Tamil Nadu, the state government said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X