കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വര്‍ഷത്തിനിടയില്‍ എത്ര തൊഴില്‍ നല്‍കി? വാചകമടി നിര്‍ത്തി കണക്ക് പുറത്ത് വിടൂ; ആ‍ഞ്ഞടിച്ച് പ്രിയങ്ക

Google Oneindia Malayalam News

ദില്ലി: കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാറിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വാചകമടി നിര്‍ത്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ യുവാക്കള്‍ക്ക് എത്ര തൊഴില്‍ നല്‍കിയെന്നുള്ള കണക്കുകള്‍ പുറത്തുവിടൂവെന്ന് പ്രിയങ്ക പറഞ്ഞു.സ്കില്‍ ഇന്ത്യ അടക്കമുള്ളവ വഴി എത്ര ഉത്തരേന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കിയെന്നും പ്രിയങ്ക ചോദിച്ചു.

modipriyankanew

മന്ത്രി, താങ്കള്‍ വലിയൊരു പ്രസ്താവനയാണല്ലോ നടത്തിയത്. അതുകൊണ്ട് തന്നെ കണക്കുകള്‍ പുറത്തുവിടൂ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലും 100 ദിവസത്തിനിടയിലും എത്ര പേര്‍ക്ക് ജോലി നല്‍കി. അഞ്ച് വര്‍ഷ കാലയളവിനിടയില്‍ എത്ര ഉത്തരേന്ത്യക്കാര്‍ക്ക് ജോലി നല്‍കി? സ്കില്‍ ഇന്ത്യ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി എത്ര പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി?. പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് വിടും? ലക്ഷ്യം പുതിയ പാര്‍ട്ടി? ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വഴിയേ.. അഭ്യൂഹംഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് വിടും? ലക്ഷ്യം പുതിയ പാര്‍ട്ടി? ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വഴിയേ.. അഭ്യൂഹം

തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ല.സാമ്പത്തിക മാന്ദ്യവും തൊഴില്‍ മേഖലയെ സാരമായി ബാധിച്ചെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. മോദി ഭരണത്തിന് കീഴില്‍ തൊഴിലില്ലായ്മ പെരുകുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ലയും പ്രതികരിച്ചു.

കേന്ദ്ര തൊഴില്‍ മന്ത്രി തന്നെ ദക്ഷിണേന്ത്യയിലെ യുവാക്കള്‍ യോഗ്യത ഇല്ലാത്തരവാണെന്ന് കുറ്റപ്പെടുത്തുന്നു. ഇതോടെ സര്‍ക്കാരിന്‍റെ ഉത്തരാവാദിത്തം കഴിഞ്ഞോ? സ്കില്‍ ഇന്ത്യ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത 30 ശതമാനം പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചതെന്നും ശുക്ല പറഞ്ഞു. രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന കാര്യം സര്‍ക്കാര്‍ സമ്മതിക്കാന്‍ തയ്യാറാകണമെന്നും ശുക്ല പറഞ്ഞു. തൊഴിലവസരങ്ങള്‍ ഇല്ലാത്തതല്ല, ഉത്തരേന്ത്യക്കാര്‍ക്ക് യോഗ്യതയില്ലാത്തതാണ് പ്രശ്നമെന്നായിരുന്നു സന്തോഷ് ഗാഗ്വാറിന്റെ പ്രസ്താവന.

വട്ടിയൂര്‍ക്കാവിലും അരൂരിലും വമ്പന്‍ സസ്പെന്‍സുമായി കോണ്‍ഗ്രസ്!! വെച്ച് മാറും, ലക്ഷ്യംവട്ടിയൂര്‍ക്കാവിലും അരൂരിലും വമ്പന്‍ സസ്പെന്‍സുമായി കോണ്‍ഗ്രസ്!! വെച്ച് മാറും, ലക്ഷ്യം

English summary
Provide the figures of jobs you have given; Priyanka Gandi slams govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X