ഗുജറാത്ത് സർക്കാരിന് തിരിച്ചടി;ലവ് ജിഹാദ് നിരോധന നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാനില്ലെന്ന് ഹൈക്കോടതി
അഹമ്മദാബാദ്; ഗുജറാത്ത് സർക്കാർ കൊണ്ടുവന്ന 'ലവ് ജിഹാദ്' നിയമത്തിലെ ചില വകുപ്പുകൾ റദ്ദ് ചെയ്ത് ഗുജറാത്ത് ഹൈക്കോടതി. നയമത്തിലെ ആറ് നിബന്ധനകൾ നടപ്പാകാനാവില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് വിക്രംനാഥ് ജസ്റ്റിസ് ബിരേണ്‍ വൈഷ്ണവ് എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.നിയമത്തിലെ വ്യവസ്ഥകള്‍ ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗങ്ങങ്ങളിലൂടെയോ അല്ലാതെ നടക്കുന്ന മിശ്ര വിവാഹങ്ങള്‍ക്ക് ബാധകമാകില്ലെന്ന് കോടതി പറഞ്ഞു.

വ്യക്തികളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും ലംഘിക്കുന്നതാണ് നിയമം എന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഈസ എം ഹക്കീം എന്നയാൾ നൽകിയ ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. നിയമത്തിലെ ആറ് നിബന്ധനങ്ങൾ നടപ്പാക്കാനാകില്ല. കാരണം രണ്ട് വ്യത്യസ്ത മത വിഭാഗങ്ങളിൽ പെട്ടവർക്ക് സ്വന്തം താത്പര്യ പ്രകാരം വിവാഹം ചെയ്താൽ അത്തരം വിവാഹങ്ങളെ നിയമവിരുദ്ധമായ മതപരിവർത്തനത്തിനായുള്ള വിവാഹങ്ങൾ എന്ന് വിളിക്കാൻ കഴിയില്ല,കോടതി വ്യക്തമാക്കി.
ഏപ്രിലിലായിരുന്നു ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട് 2003 ഭേദഗതിബില്ല് ഗുജറാത്ത് നിയമസഭ പാസാക്കിത്. ബജറ്റ് സമ്മേളനത്തിലായിരുന്നു നിയമം പാസാക്കിയത്. തെറ്റിധരിപ്പും സമ്മർദ്ദം ചെലുത്തിയുമുള്ള മതം മാറ്റം തടയുമെന്നും പേരുമാറ്റി ഹിന്ദുപെൺകുട്ടികളെ വഞ്ചിക്കാൻ ശ്രമിക്കവർക്കെതിരെ കർശന ശിക്ഷ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചായിരുന്നു സർക്കാർ നടപടി. വിവാഹത്തിന് വേണ്ടി മതപരിവർത്തനം നടത്തിയാൽ 3 വർഷം മുതൽ 10 വർഷനം വരെ കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
യുപിയിലായിരുന്നു ആദ്യമായി ലവ് ജിഹാദ് നിയമം കൊണ്ടുവന്നത്. ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവര്‍ത്തനത്തിന് ഒന്ന് മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ചുമത്തുമെന്നതാണ് നിയമത്തിലെ വ്യവസ്ഥ. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെൺകുട്ടികളെയോ സ്ത്രീകളേയോ മതപരിവര്‍ത്തനം നടത്തിയാല്‍ 3 മുതല്‍ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും നിയമത്തിലെ വ്യവസ്ഥയിൽ പറയുന്നു.അതേസമയം യുപിക്ക് പിന്നാലെ പിന്നീട് മധ്യപ്രദേശ്, ഹരിയാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും സമാന നിയമം നടപ്പാക്കിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications