പിഎസ് ശ്രീധരൻ പിള്ള പുതിയ ഗോവ ഗവർണർ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
പനജി: ഗോവ ഗവർണറായി മുൻ മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള സത്യ പ്രതിജ്ഞ ചെയ്തു. ഗോവ രാജ്ഭവനിൽ വ്യാഴാഴ്ച 11 മണിക്ക് നടന്ന ചടങ്ങിൽ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോവയിൽ അധികാരമേൽക്കുന്ന 33ാമത്തെ ഗവർണറാണ് പിഎസ് ശ്രീധരൻ പിള്ള.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻപിള്ള ഇവിടെ നിന്നാണ് കഴിഞ്ഞ ദിസം ഗോവയിലേക്ക് എത്തുന്നത്. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി ശ്രീ മനോഹർ ഹസ്നോക്കർ, കേന്ദ്രമന്ത്രി ശ്രീപദ് നായക്, പ്രതിപക്ഷനേതാവ് ദിഗംബർ കാമത്ത് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ഇവർക്ക് പുറമേ ബിജെപി. ഗോവ സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ തനാവഡെ എന്നിവരും സംസ്ഥാന മന്ത്രിമാരും എംഎല്‍എമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ആദ്യം അമ്മ, ഇപ്പോൾ മകൾ; ഉദ്ദേശം എന്തെന്ന് ആരാധകർ?












Click it and Unblock the Notifications