Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ 27 കുറ്റങ്ങള്‍; മൂന്ന് എഫ്‌ഐആര്‍, കശ്മീര്‍ നേതാവിന് ഉഗ്രന്‍ പൂട്ട്

ശ്രീനഗര്‍: കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ശ്രീനഗര്‍ എംപിയുമായ ഫാറൂഖ് അബ്ദുല്ലയെ പൊതുസുരക്ഷാ നിയമം (പിഎസ്എ) ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് കശ്മീര്‍ സര്‍ക്കാര്‍ തയ്യാറാക്കി. 21 പേജുള്ള റിപ്പോര്‍ട്ടില്‍ ഫാറൂഖ് അബ്ദുല്ല ചെയ്ത കുറ്റങ്ങള്‍ എടുത്തുപറയുന്നു.

farooq

27 കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 16 പോലീസ് റിപ്പോര്‍ട്ടുകള്‍ ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെയുണ്ട്. കൂടാതെ മൂന്ന് എഫ്‌ഐആറുകളും. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 35എ അനുകൂലിച്ച് സംസാരിച്ചതും കുറ്റകരമായ രേഖകളില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

മൂന്ന് തവണ കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ല ഓഗസ്റ്റ് അഞ്ച് മുതല്‍ വീട്ടുതടങ്കലിലാണ്. ഈ മാസം 14നാണ് അദ്ദേഹത്തിനെതിരെ പിഎസ്എ ചുമത്തിയത്. ഗുപ്കാര്‍ റോഡിലെ അദ്ദേഹത്തിന്റെ വസതിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. വീട് താല്‍ക്കാലിക ജയിലാക്കി മാറ്റിയിരിക്കുകയാണ് അധികൃതര്‍. 82കാരനായ ഫാറൂഖ് അബ്ദുല്ലയുടെ പ്രായം കണക്കിലെടുത്താണ് വീട്ടില്‍ തന്നെ താമസിപ്പിച്ചിരിക്കുന്നത്.

ശ്രീനഗര്‍ ജില്ലയിലും താഴ്‌വരയിലുമായി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇദ്ദേഹം ശ്രമിച്ചുവെന്നാണ് ആരോപണം. കേന്ദ്രസര്‍ക്കാരിനെതിരായ വികാരം സൃഷ്ടിക്കാന്‍ ശ്രമിച്ചു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ഡിസംബറില്‍ ഫാറൂഖ് അബ്ദുല്ല നസീംബാഗ് ഹസ്രത്ബാലില്‍ നടത്തിയ പ്രസംഗവും അദ്ദേഹത്തിനെതിരെ പിഎസ്എ ചുമത്താന്‍ കാരണമായിട്ടുണ്ട്. കശ്മീര്‍ വിഘടനവാദികളുടെ കൂട്ടായ്മയായ ഹുറിയത്ത് കോണ്‍ഫറന്‍സിനോട് തന്റെ പാര്‍ട്ടിയില്‍ ചേരാനും കശ്മീരിന് വേണ്ടി നിലകൊള്ളാനും ആവശ്യപ്പെടുന്നതാണ് പ്രസംഗം.

തീവ്രവാദത്തെ പ്രോല്‍സാഹിപ്പിച്ചുവെന്നും അദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. കഴിഞ്ഞ ജൂലൈയില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലികമായിരുന്നുവെങ്കില്‍ ജമ്മു കശ്മീരിന്റെ ഇന്ത്യയുമായുള്ള ബന്ധവും താല്‍ക്കാലികമായിരുന്നുവെന്നാണ് ഫാറൂഖ് അബ്ദുല്ല അന്ന് പ്രസംഗിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+