ബാങ്ക് വായ്പ ലഭിക്കാൻ പാസ്പോര്‍ട്ടിന്റെ പകർപ്പ്! സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് സർക്കാരിന്റെ ഇരുട്ടടി
ബാങ്ക് വായ്പ ലഭിക്കാൻ പാസ്പോര്‍ട്ടിന്റെ പകർപ്പ്!! സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് സർക്കാരിന്റെ ഇരുട്ടടി
ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങുന്നവരെ പിടികൂടാന്‍ നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വന്‍തുക വായ്പയായി ലഭിക്കാന്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ കൂടി നല്‍കുന്നതും ധനകാര്യമന്ത്രാലയം നിര്‍ബന്ധമാക്കിയേക്കും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് രാജ്യം വിടുന്ന കുറ്റവാളികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരക്കാരെ പിടികൂടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍.
വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് പിന്നാലെ സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദിയും ബന്ധുക്കളും ഇന്ത്യ വിട്ടതിന് പിന്നാലെയാണ് നടപടികൾ. 12,600 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ 1217 കോടി രൂപയോളം വരുന്ന ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറച്ച് ദിവസങ്ങൾക്കിടെ കണ്ടുകെട്ടിയിരുന്നു. ഐപിഎല്‍ ഉടമ ലളിത് മോദി, വിജയ് മല്യ എന്നിവയുൾപ്പെടെയുള്ളവർ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയത് രാജ്യത്തെ പൊതു മേഖലാ ബാങ്കുകൾക്ക് വൻ സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 6,100 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുൽ ചോക്സിയുടെ 41 വസ്തുുവകകളാണ് തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുള്ളത്.

പാസ്പോര്‍ട്ടിന്റെ പകർപ്പ്
50 കോടി രൂപയോ അതിന് മുകളിലുള്ള തുകയോ വായ്പയെടുക്കുന്നവരില്‍ നിന്ന് പാസ്പോർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി സ്വീകരിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് ഉടൻ തന്നെ കേന്ദ്രധനകാര്യ മന്ത്രാലയം നിർദേശം നൽകും. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ച ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ലിലും ഇത് സംബന്ധിച്ച ചട്ടങ്ങൾ ഉള്‍പ്പെടുത്തിയതായി സൂചനകളുണ്ട്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് കടുപ്പിക്കുന്നത്.

അന്വേഷണത്തിന് സഹായിക്കും
രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകൾ നടത്തി രാജ്യം വിടുന്നവരെ കണ്ടെത്താൻ ഇന്റലിജൻസ് ഏജന്‍സികളെ സഹയാക്കുന്നതിന് വേണ്ടിയാണ് സർക്കാര്‍ ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്. തട്ടിപ്പുകൾ കണ്ടെത്തുന്നതോടെ ബാങ്കുകൾക്ക് ഈ രേഖകൾ രഹസ്യാന്വേഷണ ഏജന്‍സികൾക്ക് കൈമാറാനും കഴിയും. ഇത്തരത്തില്‍ അന്വേഷണത്തിന് സഹായിക്കുന്നതിന് ഇത് ഉപകരിക്കുമെന്നാണ് സർക്കാര്‍ വിലയിരുത്തുന്നത്.

തട്ടിപ്പുകാരെ കയ്യോടെ പിടിക്കും
രാജ്യത്തെ മുൻനിര ബാങ്കുകൾ കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാർ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെയുള്ള നടപടികൾ ശക്തമാക്കുന്നത്. നീരവ് മോദിയും ബന്ധു മെഹുൽ ചോക്സിയും ഉൾപ്പെടെയുള്ളവർ 12,600 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടത് രാജ്യത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് ഉൾപ്പെടെയുള്ള മുന്‍നിര പൊതുമേഖലാ ബാങ്കുകൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications