• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാങ്ക് വായ്പ ലഭിക്കാൻ പാസ്പോര്‍ട്ടിന്റെ പകർപ്പ്! സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് സർക്കാരിന്റെ ഇരുട്ടടി

ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങുന്നവരെ പിടികൂടാന്‍ നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വന്‍തുക വായ്പയായി ലഭിക്കാന്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ കൂടി നല്‍കുന്നതും ധനകാര്യമന്ത്രാലയം നിര്‍ബന്ധമാക്കിയേക്കും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് രാജ്യം വിടുന്ന കുറ്റവാളികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരക്കാരെ പിടികൂടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍.

വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് പിന്നാലെ സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദിയും ബന്ധുക്കളും ഇന്ത്യ വിട്ടതിന് പിന്നാലെയാണ് നടപടികൾ. 12,600 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ 1217 കോടി രൂപയോളം വരുന്ന ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറച്ച് ദിവസങ്ങൾക്കിടെ കണ്ടുകെട്ടിയിരുന്നു. ഐപിഎല്‍ ഉടമ ലളിത് മോദി, വിജയ് മല്യ എന്നിവയുൾപ്പെടെയുള്ളവർ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയത് രാജ്യത്തെ പൊതു മേഖലാ ബാങ്കുകൾക്ക് വൻ സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയത്. പ‍ഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 6,100 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുൽ ചോക്സിയുടെ 41 വസ്തുുവകകളാണ് തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുള്ളത്.

 പാസ്പോര്‍ട്ടിന്റെ പകർപ്പ്

പാസ്പോര്‍ട്ടിന്റെ പകർപ്പ്

50 കോടി രൂപയോ അതിന് മുകളിലുള്ള തുകയോ വായ്പയെടുക്കുന്നവരില്‍ നിന്ന് പാസ്പോർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി സ്വീകരിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് ഉടൻ തന്നെ കേന്ദ്രധനകാര്യ മന്ത്രാലയം നിർദേശം നൽകും. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ച ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ലിലും ഇത് സംബന്ധിച്ച ചട്ടങ്ങൾ ഉള്‍പ്പെടുത്തിയതായി സൂചനകളുണ്ട്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് കടുപ്പിക്കുന്നത്.

 അന്വേഷണത്തിന് സഹായിക്കും

അന്വേഷണത്തിന് സഹായിക്കും

രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകൾ നടത്തി രാജ്യം വിടുന്നവരെ കണ്ടെത്താൻ ഇന്റലിജൻസ് ഏജന്‍സികളെ സഹയാക്കുന്നതിന് വേണ്ടിയാണ് സർക്കാര്‍ ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്. തട്ടിപ്പുകൾ കണ്ടെത്തുന്നതോടെ ബാങ്കുകൾക്ക് ഈ രേഖകൾ രഹസ്യാന്വേഷണ ഏജന്‍സികൾക്ക് കൈമാറാനും കഴിയും. ഇത്തരത്തില്‍ അന്വേഷണത്തിന് സഹായിക്കുന്നതിന് ഇത് ഉപകരിക്കുമെന്നാണ് സർക്കാര്‍ വിലയിരുത്തുന്നത്.

 തട്ടിപ്പുകാരെ കയ്യോടെ പിടിക്കും

തട്ടിപ്പുകാരെ കയ്യോടെ പിടിക്കും

രാജ്യത്തെ മുൻനിര ബാങ്കുകൾ കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാർ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെയുള്ള നടപടികൾ ശക്തമാക്കുന്നത്. നീരവ് മോദിയും ബന്ധു മെഹുൽ ചോക്സിയും ഉൾപ്പെടെയുള്ളവർ 12,600 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടത് രാജ്യത്തെ പ‍ഞ്ചാബ് നാഷണല്‍ ബാങ്ക് ഉൾപ്പെടെയുള്ള മുന്‍നിര പൊതുമേഖലാ ബാങ്കുകൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചത്.

വളഞ്ഞ പുരികമുള്ളവര്‍ ജീവിതത്തില്‍ വിജയിക്കാന്‍ ജനിച്ചവര്‍: പുരികത്തെക്കുറിച്ച് നിങ്ങളറിയേണ്ട എട്ട് കാര്യങ്ങൾ, ചൈനീസ് ഫേഷ്യൽ റീ‍ഡിംഗ് പറയുന്നത്

ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍: ദുരുപയോഗം തടയാൻ സംവിധാനം കൊണ്ടുവരാൻ നിർദേശം,യുഐഡിഎഐ പറയുന്നത്

English summary
The finance ministry may ask state-run lenders to seek the certified passport details of borrowers with an exposure of Rs 50 crore and above to help prevent them fleeing the country in case of default or wrongdoing of any kind, a senior government official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X