ശബരിമല കേരളത്തിൽ ബിജെപിയുടെ തലവര മാറ്റിയെഴുതുമെന്ന് സർവ്വേ! ബിജെപി ശക്തിയാർജ്ജിക്കുന്നു
Recommended Video

ദില്ലി: കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിക്ക് കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ വലിയ റോളൊന്നും ഇല്ലായിരുന്നു. കേരളത്തില്‍ അധികാരത്തില്‍ വരും എന്ന തരത്തിലുളള ബിജെപി നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ മലയാളി പുച്ഛിച്ച് തള്ളിയിട്ടേ ഉളളൂ.
എന്നാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായ സമരം കേരളത്തില്‍ ബിജെപിയുടെ തലവര മാറ്റിയെഴുതും എന്നാണ് പുറത്ത് വരുന്ന സര്വ്വകളെല്ലാം സൂചിപ്പിക്കുന്നത്. ഇന്ത്യ ടുഡെയുടെ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സര്‍വ്വേ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്:

ബിജെപി ശക്തിയാർജ്ജിച്ചു
ആക്സിസ് മൈ ഇന്ത്യ സര്‍വ്വേയിലെ കണ്ടെത്തല്‍ കേരളത്തിന്റെ മണ്ണ് ബിജെപിക്ക് അനുകൂലമായി പാകപ്പെട്ടിരിക്കുന്നു എന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 45 ശതമാനം പേരും കരുതുന്നത് ശബരിമല വിഷയത്തിന് ശേഷം കേരളത്തില്‍ ബിജെപി ശക്തമായ രാഷ്ട്രീയ കക്ഷിയായി ഉയര്‍ന്നിട്ടുണ്ട് എന്നാണ്.

സ്ത്രീ പ്രവേശം അശുദ്ധി
എന്നാല്‍ 33 ശതമാനം കേരളീയര്‍ പറയുന്നത് കേരളത്തില്‍ ബിജെപിക്ക് വലിയ ചലനമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ്. 42 ശതമാനം പേര് ശബരിമലയിലെ സ്ത്രീ പ്രവേശനം അശുദ്ധിയാണെന്ന് വിശ്വസിക്കുമ്പോള്‍ 23 ശതമാനം പേര് മാത്രമാണ് സ്ത്രീ പ്രവേശനം തുല്യതയുടെ വിഷയമാണ് എന്ന് അംഗീകരിക്കുന്നത്.

ജനപ്രീതി ഇടിഞ്ഞു
സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടതുണ്ട് എന്ന് 16 ശതമാനം പേര് അഭിപ്രായപ്പെടുന്നു. സര്‍വ്വേ പ്രകാരം ഒക്ടോബര്‍ മാസവുമായി താരതമ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതി ഇടിഞ്ഞിരിക്കുന്നു. 42 ശതമാനത്തില്‍ നിന്നും 39ലേക്കാണ് ജനപ്രീതി താഴ്ന്നിരിക്കുന്നത്.

ഉമ്മൻ ചാണ്ടിക്ക് പ്രിയമേറി
ആരാകണം അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിന് 25 ശതമാനം പേരും പിണറായിക്കൊപ്പമാണ്. ഒക്ടോബറില്‍ അത് 27 ശതമാനം ആയിരുന്നു. അതേസമയം ഉമ്മന്ചാണ്ടിയാവണം അടുത്ത മുഖ്യമന്ത്രി എന്ന് പറയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നേരത്തെ 20 ശതമാനം ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 22 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു.

ഓർഡിനൻസ് വേണം
ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഉറച്ച നിലപാടാണ് എടുത്തത് എന്ന് 58 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. 33 ശതമാനം പേര് സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നില്ല. 21 ശതമാനം പേര്‍ക്കാണ് കോടതി വിധിയോട് യോജിച്ച്. കേന്ദ്രം ശബരിമല ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്ന് 41 ശതമാനം പറയുമ്പോള്‍ 26 ശതമാനം പേര് അത് തള്ളിക്കളയുന്നു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications