കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് എല്‍ വി സി-52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

Google Oneindia Malayalam News

ബെംഗളൂരു : ഐ എസ് ആര്‍ ഒയുടെ ഈ വര്‍ഷത്തെ ആദ്യ ദൗത്യം വിജയം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി ഇന്ന് പുലര്‍ച്ചെ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ പുലര്‍ച്ചെ 5.59 നായിരുന്നു വിക്ഷേപണം നടന്നത്. പി എസ് എല്‍ വി-സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 1710 കിലോഗ്രാം ഉപഗ്രഹമാണ് ഇ ഒ എസ്-04.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഇന്‍സ്‌പെയര്‍സാറ്റ്-ഒന്നും ഐ എസ് ആര്‍ ഒയുടെ ഐ എന്‍ എസ്-2 ടി ഡിയുമാണ് ഇതിനോടൊപ്പം വിക്ഷേപിച്ചിരിക്കുന്നത്. റഡാര്‍ ഇമേജിങ് ഉപഗ്രഹമാണ് ഇ ഒ എസ് -04. ഇതുവഴി വഴി പ്രതികൂല കാലാവസ്ഥയിലും തെളിമയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സാധിക്കും. പത്ത് വര്‍ഷമാണ് കാലാവധി. കാര്‍ഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗര്‍ഭ-ഉപരിതല ജലപഠനം എന്നിവയ്ക്കുള്ള വിവരങ്ങള്‍ എന്നിവ ഉപഗ്രഹം കൈമാറും.

pslv

Recommended Video

cmsvideo
പി.എസ്.എല്‍.വി-സി52 വിക്ഷേപിച്ചു

സിംഗപ്പൂര്‍, തായ്‌വാന്‍ രാജ്യങ്ങളുടെ പരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇന്‍സ്പെയര്‍ സാറ്റ് -1. 8.1 കിലോയാണ് ഭാരം. ഒരുവര്‍ഷമാണ് കാലാവധി. തിരുവനന്തപുരം വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ആന്‍ഡ് സയന്‍സ് ടെക്‌നോളജി (ഐ ഐ എസ് ടി) വിദ്യാര്‍ഥികള്‍ വികസിപ്പിച്ചതാണിത്. കോളറാഡോ സര്‍വകലാശാലയുമായി ചേര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ഇത് വികസിപ്പിച്ചത്. സൂര്യനെക്കുറിച്ചുള്ള പഠനമാണ് ഇന്‍സ്പെയര്‍ സാറ്റ് -1 ന്റെ ലക്ഷ്യം. 17.5 കിലോഗ്രാമാണ് ഐ എന്‍ എസ് 2 ടി ഡിയുടെ ഭാരം. ആറു മാസമാണ് ആയുസ്.

കാവല്‍ക്കാരന്‍ തന്നെയാണ് ഞാന്‍, കുരയ്ക്കും വേണ്ടി വന്നാല്‍ കടിക്കും; അമിത് ഷായോട് ഹരീഷ് റാവത്ത്കാവല്‍ക്കാരന്‍ തന്നെയാണ് ഞാന്‍, കുരയ്ക്കും വേണ്ടി വന്നാല്‍ കടിക്കും; അമിത് ഷായോട് ഹരീഷ് റാവത്ത്

പേലോഡില്‍ ഘടിപ്പിച്ച തെര്‍മല്‍ ഇമേജിങ് ക്യാമറയാണ് പ്രത്യേകത. ഭൂമി, വെള്ളം, ഉപരിതല ഊഷ്മാവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് ഐ എന്‍ എസ് 2 ടി ഡിയുടെ ലക്ഷ്യം. 2021 ആഗസ്റ്റില്‍ ജി എസ് എല്‍ വി എഫ്-10 ദൗത്യം പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ വിക്ഷേപണ ദൗത്യമാണിത്. മലയാളിയായ എസ് സോമനാഥ് ഐ എസ് ആര്‍ ഒ ചെയര്‍മാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ബഹിരാകാശ ദൗത്യം കൂടിയാണ് ഇന്ന് നടന്നത്.

ആ തോന്നല്‍ ആൺ മേൽക്കോയ്മയിൽ നിന്നുണ്ടാകുന്നതാണ്: പ്രണയദിന സന്ദേശവുമായി വിഡി സതീശന്‍ആ തോന്നല്‍ ആൺ മേൽക്കോയ്മയിൽ നിന്നുണ്ടാകുന്നതാണ്: പ്രണയദിന സന്ദേശവുമായി വിഡി സതീശന്‍

English summary
PSLVC-52 launches successfully with two small satellites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X