കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകളുടെ പകല്‍കൊള്ള; ഉപഭോക്താക്കളെ പിഴിഞ്ഞ് കൈക്കലാക്കിയത് 10000 കോടി, കണക്ക് പുറത്ത്

Google Oneindia Malayalam News

ദില്ലി: പൊതുമേഖലാ ബാങ്കുകളുടെ പകല്‍കൊള്ളയുടെ നേര്‍ചിത്രം പരസ്യമായിരിക്കുന്നു. ഉപഭോക്താക്കള്‍ക്കുമേല്‍ പുതിയ ചട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും അതുവഴി പിഴ ഇനത്തില്‍ കോടികള്‍ സ്വന്തമാക്കുകയും ചെയ്തതിന്റെ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പിഴയിനത്തില്‍ 10000 കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ ഈടാക്കിയത്രെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്ക് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു.

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന് കാണിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ പരിധി കടന്ന് എടിഎം കൗണ്ടര്‍ വഴി പണം പിന്‍വലിച്ചതും പിഴ ഈടാക്കാന്‍ കാരണമായി. സാധാരണക്കാരായ ഇടപാടുകാരാണ് പൊതുമേഖലാ ബാങ്കുകളുടെ ഈ നടപടിക്ക് ഇരയായവരില്‍ കൂടുതല്‍. പുറത്തുവന്ന കണക്കുകളിലെ വിശദാംശങ്ങള്‍ ഇങ്ങനെ....

എസ്ബിഐ നീക്കം

എസ്ബിഐ നീക്കം

പൊതുമേഖലാ ബാങ്കുകളില്‍ പ്രധാനമാണ് എസ്ബിഐ. പ്രതിമാസം മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാന്‍ എസ്ബിഐ തുടങ്ങിയത് 2012ലാണ്. എന്നാല്‍ 2016 മാര്‍ച്ച് 31ന് പിഴ ഈടാക്കല്‍ നിര്‍ത്തിവച്ചു. പിന്നീട് 2017 ഏപ്രില്‍ ഒന്ന് മുതല്‍ വീണ്ടും ആരംഭിച്ചു. ഇക്കാലയളവില്‍ ഈടാക്കിയ പിഴ സംഖ്യയുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.

 ജന്‍ധന്‍ അക്കൗണ്ടുകള്‍

ജന്‍ധന്‍ അക്കൗണ്ടുകള്‍

ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിബന്ധനയില്ല. പൊതുമേഖലാ ബാങ്കുകള്‍ ഈടാക്കിയ പിഴയുടെ കണക്ക് മാത്രമാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. സ്വകാര്യ ബാങ്കുകളും ഇത്തരത്തില്‍ കോടികള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം ലോക്‌സഭയില്‍ ചോദിച്ചിട്ടില്ല. അവതരിപ്പിച്ചിട്ടുമില്ല.

 ആര്‍ബിഐ അനുമതിയുണ്ട്

ആര്‍ബിഐ അനുമതിയുണ്ട്

ലോക്‌സഭാംഗം ദിബ്യേന്ദു അധികാരിയാണ് ചോദ്യം ഉന്നയിച്ചത്. ഇതുപ്രകാരം ധനമന്ത്രാലയത്തിന്റെ കൈവശമുള്ള രേഖകള്‍ സര്‍ക്കാര്‍ സഭയില്‍ വയ്ക്കുകയായിരുന്നു. ലഭ്യമാക്കുന്ന സര്‍വീസുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രാലയം വിശദീകരിച്ചു.

 ചെലവ് മാത്രമാണ് ചാര്‍ജ്

ചെലവ് മാത്രമാണ് ചാര്‍ജ്

ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുമ്പോള്‍ ബാങ്കുകള്‍ക്ക് വരുന്ന ചെലവ് മാത്രമാണ് ചാര്‍ജ് എന്ന രൂപത്തില്‍ ഈടാക്കുന്നതെന്നും ധനമന്ത്രാലയം പറയുന്നു. മെട്രോ നഗരങ്ങളിലും മറ്റു ഇടങ്ങളിലും എടിഎം ഇടപാട് ഒരുമാസത്തില്‍ എത്ര തവണ സൗജന്യമായി നടത്താം എന്ന് നിബന്ധനയുണ്ട്. ഈ പരിധി കഴിഞ്ഞ് ഉപയോഗിച്ചവരില്‍ നിന്നാണ് ചാര്‍ജ് ഇനത്തില്‍ പണം പിടിക്കുന്നത്.

കണക്ക് ഇങ്ങനെ

കണക്ക് ഇങ്ങനെ

മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഏത് ബാങ്കുകളുടെയും എടിഎം കൗണ്ടറില്‍ നിന്ന് മൂന്ന് തവണ സൗജന്യമായി ഇടപാട് നടത്താം. ബാങ്കുകളുടെ സ്വന്തം എടിഎം കൗണ്ടറില്‍ നിന്ന് അഞ്ച് തവണയും ഇടപാട് സൗജന്യമാണ്.

എടിഎം കൗണ്ടറുകള്‍ അടച്ചുപൂട്ടില്ല

എടിഎം കൗണ്ടറുകള്‍ അടച്ചുപൂട്ടില്ല

ഈ പരിധി കഴിഞ്ഞ് ഇടപാട് നടത്തുവരുടെ അക്കൗണ്ടില്‍ നിന്ന് 20 ശതമാനം തുക ചാര്‍ജ് ഈടാക്കുമെന്ന് ധനന്ത്രാലയം വിശദീകരിച്ചു. എടിഎം കൗണ്ടറുകള്‍ അടച്ചുപൂട്ടുമെന്ന വിവരം അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇങ്ങനെ ഒരു പദ്ധതി ഇല്ലെന്ന് ബാങ്കുകള്‍ അറിയിച്ചു. 2019 മാര്‍ച്ചോടെ പകുതി കൗണ്ടറുകള്‍ അടയ്ക്കുമെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു.

തെലങ്കാന സഭയില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമായി; അംഗങ്ങള്‍ കൂറുമാറി, ടിആര്‍എസ്‌ തന്ത്രത്തില്‍ വീണുതെലങ്കാന സഭയില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമായി; അംഗങ്ങള്‍ കൂറുമാറി, ടിആര്‍എസ്‌ തന്ത്രത്തില്‍ വീണു

English summary
PSU banks collected Rs 10,000 crore from you in 3 and a half years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X