കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴുത്ത് മുറിച്ച് രക്തത്തിൽ കുളിച്ച് സൈക്കോ ശങ്കർ!! 30 ബലാത്സംഗം.. 13 കൊലപാതകം!! പൈശാചികം!

Google Oneindia Malayalam News

ബെംഗളൂരു: സൈക്കോ ശങ്കര്‍ എന്ന പേരില്‍ തന്നെയുണ്ട് ഒരു ഭയാനകത. പേരിലുള്ള ഭീകരത തന്നെയായിരുന്നു സൈക്കോ ശങ്കര്‍ എന്ന കൊലയാളിയുടെ ജീവിതത്തിലും. മൂന്ന് സംസ്ഥാനങ്ങളെ വിറപ്പിച്ച കുറ്റവാളിയാണ് ഇയാള്‍. പതിമൂന്ന് കൊലപാതകങ്ങളാണ് ഇയാളുടെ പേരിലുള്ളത്. ബലാത്സംഗം ചെയ്തത് മുപ്പത് സ്ത്രീകളെയും!

പോലീസ് പിടിയിലായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന സൈക്കോ ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം അധികൃതര്‍ സെല്ലിനകത്ത് കണ്ടെത്തിയത്.

കൊടും കുറ്റവാളി സൈക്കോ

കൊടും കുറ്റവാളി സൈക്കോ

സൈക്കോ ശങ്കര്‍ എന്ന നാല്‍പ്പത്തിരണ്ടുകാരനായ കൊടും കുറ്റവാളിയുടെ യഥാര്‍ത്ഥ പേര് എം ജയശങ്കര്‍ എന്നാണ്. കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2009ലാണ് സൈക്കോ ശങ്കര്‍ തമിഴ്‌നാട് പോലീസിന്റെ പിടിയിലായത്.

രക്തത്തിൽ കുളിച്ച് സെല്ലിൽ

രക്തത്തിൽ കുളിച്ച് സെല്ലിൽ

പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു ഇയാള്‍. ബുധനാഴ്ച പുലര്‍ച്ചെ രണ്ടേ കാലോടെയാണ് ഇയാളെ സെല്ലില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു ഇയാള്‍.

ജീവൻ രക്ഷിക്കാനായില്ല

ജീവൻ രക്ഷിക്കാനായില്ല

സഹതടവുകാരാണ് ഇയാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. അവര്‍ ഉടനെ വിവരം ജയില്‍ അധികൃതരെ അറിയിച്ചു. ജയിലിലെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച ശേഷം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശങ്കര്‍ മരണപ്പെട്ടിരുന്നു.

ആത്മഹത്യയെന്ന്

ആത്മഹത്യയെന്ന്

ആത്മഹത്യയാണ് എന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. പരപ്പന അഗ്രഹാര പോലീസ് കേസെടുത്തിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ബലാത്സംഗം ചെയ്തത് 30 സ്ത്രീകളെയാണ്. 15 കൊലപാതകങ്ങളും ഇയാള്‍ നടത്തി.

27 വർഷത്തെ ശിക്ഷ

27 വർഷത്തെ ശിക്ഷ

പ്രധാനമായും ലൈംഗിക തൊഴിലാളികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. പീഡിപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയാണ് രീതി. 27 വര്‍ഷത്തേക്കാണ് ഇയാളെ കോടതി ശിക്ഷിച്ചിരിക്കുന്നത്. 2013ല്‍ കനത്ത സുരക്ഷയുളള പരപ്പന അഗ്രഹാര ജയില്‍ ശങ്കര്‍ ചാടിയത് വാര്‍ത്തയായിരുന്നു.

ജയിൽ ചാട്ടം

ജയിൽ ചാട്ടം

2013 സെപ്‌ററംബര്‍ 1ന് ആയിരുന്നു സൈക്കോ ശങ്കറിന്റെ ജയില്‍ ചാട്ടം. വൈദ്യുത വേലിയുള്ള 30 അടി ഉയരമുള്ള മതിലും 15 അടി ഉയരമുള്ള ഉള്ളിലെ വാതിലുകളും കടന്നായിരുന്നു ഇയാളുടെ രക്ഷപ്പെടല്‍. ഭൂഗര്‍ഭ സെല്‍ കള്ളത്താക്കോല്‍ ഉപയോഗിച്ച് തുറന്ന് പോലീസ് വേഷത്തിലായിരുന്നു ജയില്‍ ചാട്ടം.

വീണ്ടും പിടിയിൽ

വീണ്ടും പിടിയിൽ

രക്ഷപ്പെട്ട് മൂന്ന് ദിവസത്തിനകം സൈക്കോ ശങ്കറിനെ പോലീസ് വീണ്ടും പിടികൂടി. പരപ്പന അഗ്രഹാര തടാകത്തിന് സമീപത്തുള്ള ബൊമ്മനഹള്ളി കുഡ്‌ലു ഗേറ്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. അന്ന് ജയില്‍ ചാട്ടത്തില്‍ പരിക്ക് പറ്റി ആശുപത്രിയിലും കിടന്നിരുന്നു സൈക്കോ ശങ്കര്‍.

നിരാശ മൂലം ആത്മഹത്യ

നിരാശ മൂലം ആത്മഹത്യ

ഈ രക്ഷപ്പെടലിന് ശേഷം സൈക്കോ ശങ്കറിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇയാള്‍ ജയില്‍ ചാടാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ പദ്ധതി പാളിപ്പോയി. ഇതില്‍ സൈക്കോ ശങ്കര്‍ നിരാശനുമായിരുന്നു. അതാണ് ആത്മഹത്യയ്ക്കുള്ള കാരണമെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

ബോണി കപൂറിനെ വിടാതെ അർണബ് ഗോസ്വാമി! ദുബായിലേക്കുള്ള മടക്കം സംശയത്തിൽ..ബോണി കപൂറിനെ വിടാതെ അർണബ് ഗോസ്വാമി! ദുബായിലേക്കുള്ള മടക്കം സംശയത്തിൽ..

ശ്രീദേവി മരിച്ച അർദ്ധരാത്രിയിൽ ബോണി കപൂറിന്റെ ഫോൺകോൾ.. ആദ്യം വിളിച്ചത് പ്രമുഖ നേതാവിനെശ്രീദേവി മരിച്ച അർദ്ധരാത്രിയിൽ ബോണി കപൂറിന്റെ ഫോൺകോൾ.. ആദ്യം വിളിച്ചത് പ്രമുഖ നേതാവിനെ

English summary
Rapist, murderer ‘Psycho’ Shankar found dead in Bengaluru prison, cops suspect suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X