' ഇത് സ്ത്രീകൾക്കുള്ള യഥാർത്ഥ അമൃത കാലം'; വനിതാ സംവരണത്തിൽ പി ടി ഉഷ
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കിയതിനെ കുറിച്ച് പ്രതികരിച്ച് രാജ്യസഭാഗം പി ടി ഉഷ, ഇത് സ്ത്രീകൾക്കുള്ള യഥാർത്ഥ അമൃത കാലം ആണെന്നും തങ്ങൾ ബഹുമാനിക്കപ്പെടുന്നുവെന്നും പി ടി ഉഷ പറഞ്ഞു. ദീർഘമായ ചർച്ചകൾക്ക് ശേഷം ആയിരുന്നു വനിതാ സംവരണ ബിൽ രാജ്യസഭയിൽ പാസായത്. ഐകകണ്‌ഠ്യേനയായിരുന്നു ബിൽ പാസായത്. സഭയിൽ ഉണ്ടായിരുന്ന 215 എം പിമാരും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെ രാജ്യത്തുടനീളമുള്ള നേതാക്കളിൽ നിന്നും അഭിനേതാക്കളിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും പ്രതികരണങ്ങൾ വന്നിരുന്നു. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ മറുപടിക്ക് ശേഷമാണ് ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ, 2023 പാസാക്കിയത്. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ പാസാക്കിയ ബില്ലിന് എതിരില്ലാതെ 215 വോട്ടുകൾക്കാണ് രാജ്യസഭയിൽ അംഗീകാരം ലഭിച്ചത്.

ലോക്‌സഭയിൽ പരമ്പരാഗത രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ല് പാസാക്കിയത്. രാജ്യസഭയിൽ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബിൽ പാസാക്കിത്. വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയതോടെ സമത്വ ഭരണത്തിന്റെ പാതയിൽ ഇന്ന് ചരിത്ര നാഴികക്കല്ല് കൈവരിച്ചു എന്നാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പറഞ്ഞത്.












Click it and Unblock the Notifications