Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യേ നീ അറിയുന്നുണ്ടോ നിന്നെ ജീവന് തുല്യം സ്നേഹിച്ചവനാണ് ഈ ചലനമറ്റ് കിടക്കുന്നതെന്ന്

കത്തികരിഞ്ഞ് ചലനമറ്റ് അനാഥമായി കിടക്കുന്ന ആ മൃതദേഹത്തെ കുറിച്ച് പോലീസിന് ഒന്ന് മാത്രമേ അറിയൂ. അവന്‍ അവനേക്കാളുപരി ഒരാളെ അഗാധമായി സ്നേഹിച്ചിരുന്നു. ആര്യ.. അതാണ് അവളുടെ പേര്... ആരാണ് ആര്യയെന്നോ എവിടെയാണ് ആര്യയെന്നോ പോലീസിന് അറിയില്ല. അതിനപ്പുറം ആര്യയെ നെഞ്ചുരുകി സ്നേഹിച്ച ആ യുവാവിനേയും പോലീസിന് ഇതുവരേയും കണ്ടെത്താന്‍ പറ്റിയിട്ടില്ല. തമിഴ്നാട് പോലീസാണ് കത്തിക്കരിഞ്ഞ് കിടക്കുന്ന ആ യുവാവിനെ കണ്ടെത്താനാകാതെ കുഴഞ്ഞിരിക്കുന്നത്. ഒടുവില്‍ ഉത്തരം തേടി തമിഴ്നാട് പോലീസ് എത്തിയത് കേരളത്തില്‍. അതിന് പിന്നില്‍ ഉള്ള കാരണം ഇങ്ങനെയാണ്

കത്തിക്കരിഞ്ഞ നിലയില്‍

കത്തിക്കരിഞ്ഞ നിലയില്‍

ഏപ്രില്‍ ഒന്നിന് കന്യാകുമാരിക്ക് അടുത്തുള്ള കന്തുകുരുശി പുഴക്കരയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ ഉള്ള യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ പറ്റാത്തവിധത്തിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അഞ്ചുഗ്രാമം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. എന്നാല്‍ മരിച്ച് കിടക്കുന്ന യുവാവിനെ കുറിച്ച് മറ്റൊരു വിവരവും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. 25 നും30 നും ഇടയില്‍ പ്രായമുള്ള യുവാവിന്‍റെ മൃതദേഹത്തിന് 5.5 അടി നീളമുണ്ട്. വെള്ള ഫുള്‍ കൈ ഷര്‍ട്ട് ധരിച്ചിരിക്കുന്ന മൃതദേഹത്തില്‍ നീലനിറത്തിലുള്ള അടിവസ്ത്രവും ഉണ്ട്.
തുടര്‍ പരിശോധനയില്‍ യുവാവിന്‍റെ ശരീരത്തില്‍ നിന്നും ഇംഗീഷില്‍ പച്ചകുത്തിയതായും കണ്ടെത്തി.

ആര്യ, യുഓണ്‍ലി ഇന്‍ മൈ ഹാര്‍ട്!

ആര്യ, യുഓണ്‍ലി ഇന്‍ മൈ ഹാര്‍ട്!

ആര്യ, നീ മാത്രമാണ് എന്‍റെ ഹൃദയത്തില്‍ എന്നാണ് യുവാവിന്‍റെ വലതുകൈത്തണ്ടയില്‍ നിന്ന് കണ്ടെത്താനായത്. ഇതോടെ പോലീസ് ഒരു കാര്യം ഉറപ്പിച്ചു. ആര്യ എന്നത് ഒരു പെണ്‍കുട്ടിയുടെ പേരാണെന്നും ഈ പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നെന്നും പോലീസ് ഉറപ്പിച്ചെങ്കിലും ആര്യ എന്ന പേരാണ് പോലീസിനെ കുഴപ്പിച്ചത്. തമിഴ്നാട്ടില്‍ ആര്യ എന്ന പേര് പെണ്‍കുട്ടികള്‍ക്കിടില്ല. മലയാളികളായ പെണ്‍കുട്ടികള്‍ക്കാണ് ഈ പേര് കൂടുതലായും കാണുന്നത്. അതുകൊണ്ട് തന്നെ യുവാവ് സ്നേഹിച്ചിരുന്ന കുട്ടി മലയാളിയാകാം എന്നാണ് പോലീസിന്‍റെ നിഗമനം. ഒരുപക്ഷേ യുവാവും മലയാളിയായിരിക്കുമെന്നും പോലീസ് കരുതുന്നു.

ഒടുവില്‍ കേരളത്തില്‍

ഒടുവില്‍ കേരളത്തില്‍

ഇതോടെ സംഭവത്തില്‍ കേരള പോലീസിന്‍റെ സഹായം തേടിയിരിക്കുകയാണ് തമിഴ്നാട് പോലീസ്. തിരുവനന്തപുരം സിറ്റി പോലീസിന്‍റെ സഹായം തേടിയ തമിഴ്നാട് പോലീസ് ഒരു കാര്യം വ്യക്തമാക്കി. ഈ വാര്‍ത്ത കൂടുതല്‍ ആളുകളിലേക്ക് എത്തിയാല്‍ മാത്രമേ യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുള്ളൂ. ആര്യ എന്ന പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞാലോ അല്ലേങ്കില്‍ അവരുടെ സൃഹുത്തക്കളെ കണ്ടെത്തിയാലോ യുവാവിന്‍റെ മരണത്തില്‍ കൂടുതല്‍ വിവരം ലഭിക്കുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. വാര്‍ത്ത സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. 09840526474(കന്യാകുമാരി ഡിവൈ.എസ്.പി), 09498101905(ഡിവൈ.എസ്.പി. സ്പെഷ്യല്‍ ബ്രാഞ്ച്), 9498194260 (എസ്.ഐ അഞ്ചുഗ്രാം) .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+