Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാമുകനെ തേടിയെത്തിയ പാക് യുവതി മടങ്ങിയെത്തണം, ഇല്ലെങ്കില്‍ ഭീകരാക്രമണം'; ഭീഷണി സന്ദേശം

മുംബൈ: ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട യു പി സ്വദേശിയുമായി പ്രണയത്തിലായ യുവതി തിരികെ പാകിസ്ഥാനില്‍ എത്തിയില്ലെങ്കില്‍ മുംബൈ മോഡല്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. പാക് യുവതി സീമ ഹൈദറാണ് യു പി സ്വദേശിയായ യുവാവിനെ തേടി ഇന്ത്യയില്‍ എത്തിയത്.

ജൂലായ് 12 ന് ആണ് ഫോണ്‍ സന്ദേശം വന്നത്. ഉറുദു ഭാഷയിലാണ് സംസാരിച്ചത്. പാകിസ്ഥാന്‍ യുവതി സീമ ഹൈദര്‍ നാട്ടിലേക്ക് മടങ്ങിയില്ലെങ്കില്‍ 2008 മോഡല്‍ മുംബൈ ആക്രമണം പോലെയുള്ള ഭീകരാക്രമണം ഉണ്ടാകുമെന്ന് മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു അജ്ഞാതന്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

pubg

ആക്രമണം ഉണ്ടായാല്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരായിരിക്കും അതിന് ഉത്തരവാദിയെന്നും സന്ദേശത്തില്‍ പറയുന്നു. മുംബൈ പൊലീസും ക്രൈം ബ്രാഞ്ച് സംഘവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് ഫോണ്‍ സന്ദേശം എത്തിയതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഐ പി അഡ്രസ് കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് പാക് സ്വദേശിനിയായ യുവതി മക്കളുമായി പബ്ജിയിലൂടെ പരിചയപ്പെട്ട ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന്‍ മീണയെ തേടിയെത്തിയത്. അനധികൃതമായി പാകിസ്ഥാനില്‍ എത്തിയ സീമയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സീമ. 2014ല്‍ വിവാഹിതയായ ഇവര്‍ക്ക് നാല് മക്കളുമുണ്ട്.

നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് സീമയെയും സംരക്ഷണം ഒരുക്കിയതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് പരിഗണിച്ച കോടതി ഇരുവരെയും ജാമ്യത്തില്‍ വിടുകയായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും സീമ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എംബസി വഴിയും ശേഖരിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവ് സൗദിയിലാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നാണ് യുവതി പൊലീസിനോട് പറയുന്നത്. ഭര്‍ത്താവ് പതിവായി തന്നെ ഉപദ്രവിച്ചിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞിരുന്നു.

നാട്ടിലെ വീടും സ്ഥലവും വിറ്റ പണവുമായാണ് ഇവര്‍ ഇന്ത്യയിലേക്ക് എത്തിയതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. അതേസമയം, തന്റെ കുടുംബത്തെ തിരികെ പാകിസ്ഥാനിലേക്ക് എത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സീമയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+