ബാങ്കിംഗ് മേഖല സ്തംഭിയ്ക്കും; ;ചൊവ്വാഴ്ച അഖിലേന്ത്യാ പണിമുടക്ക്, മുന്നറിയിപ്പ് നല്‍കി ബാങ്കുകള്‍
പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ പണിമുടക്ക് സാരമായി ബാധിച്ചേക്കും
ദില്ലി: ചൊവ്വാഴ്ച അഖിലേന്ത്യാ പണിമുടക്ക്. രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, കൊടാക് മഹീന്ദ്ര, ഐസഐസിഐ എന്നിവ പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെങ്കിലും ബാങ്കിംഗ് സേവനങ്ങളെ പണിമുടക്ക് സാരമായി ബാധിച്ചേക്കും.

ചൊവ്വാഴ്ചത്തെ പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ നേരത്തെ തന്നെ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. നോട്ട് നിരോധന കാലത്തെ അധികജോലിയ്ക്ക് വേതനം നല്‍കുക, പെരുകിവരുന്ന കിട്ടാക്കടത്തിന് ബാങ്ക് ഉന്നതരെ ഉത്തരവാദികളാക്കുക, അവശേഷിയ്ക്കുന്ന ഒഴിവുകള്‍ നികത്തുക, കരുതിക്കൂട്ടി കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്.
ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകള്‍ അടങ്ങുന്ന
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുകളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയായിരുന്നു യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ബിഎംസിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്, നാഷണല്‍ അസോസിയേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നിവ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ശമ്പള- പെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ബാങ്കിന്റെ പ്രവൃത്തി ദിവസം അഞ്ചാക്കി മാറ്റുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications