കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ.... മലിനീകരണം അതിരൂക്ഷം, സ്‌കൂളുകള്‍ അടച്ചു

Google Oneindia Malayalam News

ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേതാണ് തീരുമാനം. ദീപാവലിക്ക് ശേഷം ദില്ലിയില്‍ കട്ടപ്പുക ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തോടെ സ്ഥിതി അതീവഗുരുതരമായിരിക്കുകയാണ്. അഞ്ചാം തീയ്യതി വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തി. വിദ്യാലയങ്ങള്‍ക്ക് അടുത്ത ചൊവ്വാഴ്ച്ച വരെ അവധിയും പ്രഖ്യാപിച്ചു. അതേസമയം ശൈത്യ കാലത്ത് പടക്കം പൊട്ടിക്കുന്നതിനും നിയന്ത്രണമുണ്ട്.

1

നവംബര്‍ അഞ്ച് വരെ കായിക മത്സരങ്ങള്‍ അടക്കമുള്ളവ നിര്‍ത്തിവെച്ചിരിക്കുകയാണ്. ദില്ലിയിലെ ഇപ്പോഴത്തെ സാഹചര്യം ഗ്യാസ് ചേമ്പറിന് തുല്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് മാസ്‌കുകളും സര്‍ക്കാര്‍ വിതരണം ചെയ്തു. അതേസമയം ദില്ലിയിലെ മലിനീകരണത്തിന് കാരണം അയല്‍സംസ്ഥാനങ്ങളായ ഹരിയാനയും പഞ്ചാബുമാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഇവര്‍ കൃഷി സ്ഥലത്തെ മാലിന്യങ്ങള്‍ക്ക് തീയിടുന്നതാണ് പുകയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ദീപാവലി ആഘോഷങ്ങളെ തുടര്‍ന്ന് പടക്കം പൊട്ടിക്കുന്നത് അപകടകരമായ രീതിയില്‍ വര്‍ധിച്ചതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ആകാശം കറുത്തിരുണ്ട നിലയിലാണ്. ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡ, നോയിഡ എന്നിവിടങ്ങളിലെ നില ഇതിനേക്കാള്‍ മോശമാണ്. അതേസമയം ശക്തമായ മഴയോ കാറ്റോ വന്നില്ലെങ്കില്‍ അന്തരീക്ഷ വായു മെച്ചപ്പെടില്ലെന്നാണ് സൂചന. അന്തരീക്ഷത്തില്‍ മലിനമായ പാര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ അളവും വളരെ കൂടുതലാണ്.

അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളും വരവ് വിലക്കാനുള്ള നടപടി അടക്കം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ജനങ്ങള്‍ മലിനീകരണ തോത് കുറയുന്നത് വരെ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതേസമയം കെജ്രിവാള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിലാണ് സമയം കണ്ടെത്തുന്നതെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം പ്രധാനമന്ത്രി നിര്‍ദേശിച്ച കാര്യങ്ങള്‍ അദ്ദേഹം നടപ്പാക്കണമെന്നും ജാവദേക്കര്‍ പറഞ്ഞു.

നവംബര്‍ ഏഴിന് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം, മുന്നറിയിപ്പുമായി ബിജെപി നേതാവ്നവംബര്‍ ഏഴിന് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം, മുന്നറിയിപ്പുമായി ബിജെപി നേതാവ്

English summary
public health emergency declared in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X