കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളാണ് രാജാവ്, പിന്തുണ നല്‍കിയതിന് മോദി ജിക്ക് നന്ദി; നിതീഷ് കുമാറിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

പാറ്റ്‌ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെ ഡി യു നയിക്കുന്ന എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയിരിക്കുകയാണ്. 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. മഹാസഖ്യത്തിന് 110 സീറ്റുകള്‍ വരെയാണ് നേടായാത്. മഹാസഖ്യത്തില്‍ 75 സീറ്റുകള്‍ നേടി ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. അതേസമയം തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് ആര്‍ജെഡി ആരോപിക്കുന്നത്.

nithish

വിജയ് നിര്‍ദേശിച്ചു; ആരാധകര്‍ പ്രതിജ്ഞയെടുത്തു, ആ പാര്‍ട്ടിയില്‍ ചേരില്ല, വെട്ടിലായി ചന്ദ്രശേഖര്‍വിജയ് നിര്‍ദേശിച്ചു; ആരാധകര്‍ പ്രതിജ്ഞയെടുത്തു, ആ പാര്‍ട്ടിയില്‍ ചേരില്ല, വെട്ടിലായി ചന്ദ്രശേഖര്‍

അതേസമയം, വോട്ടെണ്ണല്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതികരണവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചാണ് നിതീഷ് കുമാറിന്റെ പ്രതികരണം ആരംഭിക്കുന്നത്. ബീഹാറിലെ ജനങ്ങളാണ് രാജാവ്. കൂടെ നിന്ന് പിന്തുണ നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി- നിതീഷ് കുമാര്‍ പറഞ്ഞു.

മധ്യപ്രദേശില്‍ പറഞ്ഞ വാക്ക് പാലിച്ച് സിന്ധ്യ, ഇനി റോള്‍ കേന്ദ്രത്തിലോ? വെല്ലുവിളി ബിജെപിക്കുള്ളില്‍!മധ്യപ്രദേശില്‍ പറഞ്ഞ വാക്ക് പാലിച്ച് സിന്ധ്യ, ഇനി റോള്‍ കേന്ദ്രത്തിലോ? വെല്ലുവിളി ബിജെപിക്കുള്ളില്‍!

അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ ബീഹാറിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ ഒപ്പം നിര്‍ത്തിയതിനും ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രി ബീഹാറിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു. വികസനത്തിനാണ് ബീഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്തനെന്ന് മോദി പറഞ്ഞു. നന്ദി പറയുന്നതിനൊപ്പം കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.

ഞങ്ങള്‍ ലക്ഷ്യമിട്ടത് ബിജെപിയെ ശക്തിപ്പെടുത്തുക മാത്രം, എന്‍ഡിഎയുടെ ജയത്തില്‍ സന്തോഷമെന്ന് ചിരാഗ്ഞങ്ങള്‍ ലക്ഷ്യമിട്ടത് ബിജെപിയെ ശക്തിപ്പെടുത്തുക മാത്രം, എന്‍ഡിഎയുടെ ജയത്തില്‍ സന്തോഷമെന്ന് ചിരാഗ്

കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ് വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നിട്ടും കൂടെ നിന്ന ജനങ്ങള്‍ക്ക് നന്ദി. ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ തികഞ്ഞ വിശ്വാസമുണ്ടെന്നും മോദി വ്യക്തമാക്കി. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കഠിനാധ്വാനം വിജയം കണ്ടെന്ന് പറഞ്ഞ മോദി അദ്ദേഹത്തെ അഭിനന്ദിച്ചു.

ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു; നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ജെപി നദ്ദയ്ക്ക് അഭിനന്ദനംബീഹാറിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു; നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ജെപി നദ്ദയ്ക്ക് അഭിനന്ദനം

ഒരിടത്ത് വിജയം 12 വോട്ടിൽ; 7 ഇടത്തില്‍ 500 ല്‍ താഴെ; കൂടുതലും എന്‍ഡിഎയ്ക്ക്, മഹാസഖ്യം കോടതിയിലേക്ക്ഒരിടത്ത് വിജയം 12 വോട്ടിൽ; 7 ഇടത്തില്‍ 500 ല്‍ താഴെ; കൂടുതലും എന്‍ഡിഎയ്ക്ക്, മഹാസഖ്യം കോടതിയിലേക്ക്

English summary
Public is king, thank PM Modi for his support; This is Nitish Kumar's first reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X