Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രത്യുഷ ബാര്‍ജിയുടെത് കൊലപാതകം'; കേസില്‍ വഴിത്തിരിവ്

മുംബൈ: സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജിയുടെത് കൊലപാതകമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. പ്രത്യുഷയുടെ കാമുകന്‍ രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട കോടതി നടപടിക്കിടെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ പോലീസിന്റെ പുതിയവാദം കോടതിക്കു മുന്‍പാകെ അവതരിപ്പിച്ചത്.

പ്രത്യുഷയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍ അഭിഭാഷകന്‍ കൂടുതല്‍ തെളിവുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. രാഹുലിന് പ്രത്യുഷയുടെ അപ്പാര്‍ട്ട്‌മെന്റില്‍ ജനലിലൂടെ കയറുന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ലെന്ന് അഭിഭാഷകന്‍ പറയുന്നു. കൂടാതെ പ്രത്യുഷയെ ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

pratyusha

എന്നാല്‍ പ്രത്യുഷ ദുപ്പട്ട ഫാനില്‍ കെട്ടാനായി കസേരയോ മറ്റോ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. ദുപ്പട്ടകൊണ്ട് ആദ്യം കൊലപ്പെടുത്തിയശേഷം ഫാനില്‍ കെട്ടുകയായിരുന്നെന്ന് സംശയിക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് അഭിഭാഷകന്‍ അപേക്ഷിച്ചെങ്കിലും കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.

ഏപ്രില്‍ ഒന്നിനാണ് പ്രത്യുഷ ബാനര്‍ജിയെ അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. സംഭവത്തിനുശേഷം പ്രത്യുഷയുടെ കാമകുന്‍ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+