മദ്യപിച്ച പോലീസ് കുഴിയില്‍ വീണു ; ജനം രക്ഷകരായി
പുത്തൂര്‍ : ജനങ്ങളുടെ സുരക്ഷ കാക്കാനെത്തിയ പോലീസുകാരന് അവസാനം ജനം രക്ഷകരായെത്തി. അമിതമായി മദ്യപിച്ച് ബോധം നശിച്ചതിനെത്തുടര്‍ന്ന് കുഴിയില്‍ വീണ പോലീസുകാരനാണ് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുണയായത്. ദക്ഷിണ കര്‍ണാടകയിലെ പുത്തൂരില്‍ ഞായറാഴ്ചയാണ് സംഭവം.
കര്‍ണാടക സ്റ്റേറ്റ് റിസര്‍വ്വ് പോലീസ് സേനാവിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് അപകടത്തില്‍പ്പെട്ട പോലീസുകാരന്‍. മംഗലാപുരത്തുനിന്നും പ്രത്യേക സുരക്ഷാ ഡ്യൂട്ടിയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ സേലത്തൂരില്‍ എത്തിയത്.

ഞായറാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. ബാറിലേക്ക് കയറിയ ഇയാള്‍ അമിതമായി മദ്യപിക്കുകയും ബോധമില്ലാതെ അവശനിലയിലാവുകയുമായിരുന്നു. ബാറില്‍ നിന്നിറങ്ങിയ ഇയാള്‍ മറ്റ് സഹപ്രവര്‍ത്തകരെ തിരക്കിപ്പോകുമ്പോഴാണ് കുഴിയില്‍ വീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസുകാരനെ രക്ഷപ്പെടുത്തുകയും സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ചെറിയ പരിക്കുകളുളള പോലീസുകാരന്‍ ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.












Click it and Unblock the Notifications