ബിജെപിക്കെതിരായ ജനവികാരം ഉയര്‍ന്നു കഴിഞ്ഞു, ഇനിയെല്ലാം തകരും; ശരദ് പവാര്‍
നാഗാലാന്റില്‍ മികച്ച വിജയമാണ് എന്‍ സി പി നേടിയത്. ആകെ മത്സരിച്ച 12 സീറ്റില്‍ ഏഴിടത്തും എന്‍ സി പി വിജയം നേടിയിരുന്നു.

പൂനെ: ബി ജെ പിക്കെതിരെ ജനവികാരം ഉയര്‍ന്ന് കഴിഞ്ഞു എന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാരാഷ്ട്രയിലെ കസ്ബ പേത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പരാജയം രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങി എന്നതിന് തെളിവാണ് എന്ന് ശരദ് പവാര്‍ പറഞ്ഞു.
ജനങ്ങള്‍ ബദല്‍ ഭരണം ആഗ്രഹിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് എതിരെ പൊതുജനം ഒറ്റക്കെട്ടായി അണിനിരക്കും എന്നും ശരദ് പവാര്‍ വ്യക്തമാക്കി. ബാരാമതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശരദ് പവാര്‍.
വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബി ജെ പി അട്ടിമറിച്ചിതിന് വോട്ടിലൂടെ ജനങ്ങള്‍ മറുപടി പറയും എന്നും ശരദ് പവാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 30 വര്‍ഷത്തോളം ബി ജെ പി കുത്തകയാക്കി വെച്ചിരുന്ന മണ്ഡലമാണ് പൂനെയിലെ കസ്ബ പേത്ത്.

ഇത്തവണ നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഹേമന്ദ് റസാനയെ തോല്‍പ്പിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രവീന്ദ്ര ധനേക്കര്‍ ജയിച്ചത്. മഹാ വികാസ് അഘാഡി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. മികച്ച ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഇവിടെ ജയിച്ചത്.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്ന് വന്ന വിധി രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്ക് കരുത്താകും ശരദ് പവാര്‍ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ എന്‍ സി പി കാഴ്ച വെച്ചത് മികച്ച പ്രകടനമാണ് എന്നും ശരദ് പവാര്‍ അവകാശപ്പെട്ടു.
12 സീറ്റില്‍ മത്സരിച്ച എന്‍ സി പിക്ക് ഏഴ് സീറ്റില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. എന്‍ സി പി സെക്രട്ടറി നരേന്ദ്ര വര്‍മനെ നാഗാലാന്‍ഡിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനായി നിയോഗിച്ചിട്ടുണ്ട് എന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ സീറ്റുള്ളത് എന്‍ സി പിക്കാണ്.
കഴിഞ്ഞ 10 വര്‍ഷമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തങ്ങള്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് നരേന്ദ്ര വര്‍മന്‍ പറഞ്ഞു. നാഗാലാന്‍ഡിലെ ജനങ്ങള്‍ ബി ജെ പിക്കെതിരെ തങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു എന്നും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ രണ്ട് ദിവസത്തിനുള്ളില്‍നിയമസഭാ കക്ഷി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
നാഗാലാന്റില്‍ മികച്ച വിജയമാണ് എന്‍ സി പി നേടിയത്. ആകെ മത്സരിച്ച 12 സീറ്റില്‍ ഏഴിടത്തും എന്‍ സി പി വിജയം നേടിയിരുന്നു.












Click it and Unblock the Notifications