Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌പോരുമായി ജോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗും..... രാഹുല്‍ ഗാന്ധി കലിപ്പില്‍!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിനകത്ത് നേതാക്കളുടെ തമ്മിലടി. മുതിര്‍ന്ന നേതാക്കളായ ജോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗും തമ്മിലാണ് വാക്‌പോര് ശക്തമായിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി എത്തിയപ്പോഴാണ് ഭിന്നത രൂക്ഷമായത്. ഇവര്‍ സീറ്റിനെ ചൊല്ലിയാണ് പോര് തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പരസ്യമായ തെറിവിളികള്‍ക്കും കോണ്‍ഗ്രസ് നേതൃത്വം സാക്ഷിയായി. ഇവര്‍ രണ്ടു പേരെയുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി രാഹുല്‍ ഏര്‍പ്പാടാക്കിയത്. ഇരുവരും തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ നിര്‍ദേശിച്ചതാണ് പോരിലേക്ക് നയിച്ചത്. അതേസമയം രാഹുല്‍ ഗാന്ധി ഇരുവരോടും യോഗത്തില്‍ വച്ച് കയര്‍ത്തു സംസാരിച്ചുവെന്നാണ് സൂചന.

1

പ്രശ്‌നം പരിഹരിക്കാന്‍ അശോക് ഗെലോട്ട്, വീരപ്പ മൊയ്‌ലി, അഹമ്മദ് പട്ടേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെയും രാഹുല്‍ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാവില്ലെന്ന രാഹുലിന്റെ പ്രസ്താവനയും പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ജോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കുന്നതിനോട് ദിഗ്വിജയ് സിംഗിന് താല്‍പര്യമില്ലായിരുന്നു. ഇത് കാരണമാണ് തന്നെ പരിഗണിക്കാതിരുന്നതെന്നാണ് സിന്ധ്യ കരുതിയിരിക്കുന്നത്. അതേസമയം സിന്ധ്യ കാരണമാണ് പാര്‍ട്ടിയില്‍ താന്‍ ഒതുക്കപ്പെട്ടത് എന്നാണ് ദിഗ്വിജയ് സിംഗ് കരുതുന്നത്. താന്‍ നിര്‍ദേശിക്കുന്ന 57 പേര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്ന് നേരത്തെ ദിഗ്വിജയ് സിംഗ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.

കത്തില്‍ തന്നെ പാര്‍ട്ടി അവഗണിച്ചെന്നും, കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മിറ്റിക്കുള്ളില്‍ ടിക്കറ്റ് വിതരണത്തിനായി ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദിഗ്വിജയ് സിംഗ് ആരോപിച്ചിരുന്നു. അതേസമയം താന്‍ നിര്‍ദേശിക്കുന്ന 57 പേര്‍ മികച്ച പ്രവര്‍ത്തകരാണെന്നും, ഇവര്‍ക്ക് ദേശീയ സമിതി ടിക്കറ്റ് നിഷേധിച്ചെന്നും സിംഗ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇങ്ങനൊരു കത്ത് അദ്ദേഹം എഴുതിയിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. തൊട്ടുപിന്നാലെ ദിഗ്വിജയ് സിംഗ് തന്നെ ഇക്കാര്യം നിഷേധിച്ചു. അതേസമയം ജോതിരാദിത്യ സിന്ധ്യയുമായുള്ള പോര് പരസ്യമായതോടെ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ് ദിഗ്വിജയ് സിംഗ്. ഇതില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടലും നിര്‍ണായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+