2020 നേക്കാള്‍ ജനപിന്തുണ; എന്‍ഡിഎയ്ക്ക് വലിയ ഭൂരിപക്ഷമെന്ന് ദൈനിക് ഭാസ്‌കറിന്റെ പ്രവചനം
ബീഹാര്‍ നിയമസഭാ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍ഡിഎ മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് ദൈനിക് ഭാസ്‌കറിന്റെ പ്രവചനം. 243 അംഗ നിയമസഭയില്‍ 145 സീറ്റ് മുതല്‍ 160 സീറ്റ് വരെ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. മഹാസഖ്യം 73 മുതല്‍ 91 വരെ സീറ്റുകള്‍ നേടും. പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കുന്ന ജന്‍ സൂരജിന്റെ സാധ്യത പൂജ്യം മുതല്‍ മൂന്ന് സീറ്റ് വരെയാണ്. മറ്റുള്ളവര്‍ അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നുമാണ് ദൈനിക് ഭാസ്‌കറിന്റെ എക്സിറ്റ് പോള്‍ പ്രവചനം.
സ്ത്രീകള്‍ക്ക് നല്‍കിയ 10000 രൂപയുടെ ആനുകൂല്യങ്ങളിലൂടെ വലിയ തോതില്‍ എന്‍ഡിഎ സഖ്യത്തിന് സ്ത്രീകളുടെ വോട്ടു പിടിക്കാന്‍ സാധിച്ചതായി സര്‍വേ ഫലങ്ങള്‍ പറയുന്നു. മഹാസഖ്യം തിരിച്ചുവന്നാല്‍ ജംഗിള്‍ രാജും അഴിമതിയുമൊക്കെ തിരിച്ചുവരുമെന്ന എന്‍ഡിഎയുടെ പ്രചാരണം വലിയ തോതില്‍ ഗുണം ചെയ്തു. 20 വര്‍ഷമായി അധികാരത്തിലിരിക്കുന്ന നിതീഷ് കുമാര്‍ സര്‍ക്കാര്‍ തന്നെ തിരിച്ചുവരുമെന്നാണ് ദൈനിക് ഭാസ്‌കര്‍ ഉള്‍പ്പെടെ പ്രവചിക്കുന്നത്.

വോട്ട് കൊള്ള എന്ന വിഷയം ഉയര്‍ത്തി കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള പ്രചാരണവും ബീഹാര്‍ ജനങ്ങളുടെ മനസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. പോളിങ് ബൂത്തിലെ സ്ത്രീകളുടെ വലിയ നിര നിതീഷ് കുമാറിനെ അധികാരത്തിലെത്തിക്കും എന്നാണ് പ്രവചനം.
122 മണ്ഡലങ്ങളിലായി 3.7 കോടി വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിച്ചു. ആദ്യ ഘട്ടത്തിന് സമാനമായി രണ്ടാം ഘട്ടത്തിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. വൈകിട്ട് അഞ്ച്് വരെയുള്ള കണക്കുകള്‍ പ്രകാരം പോളിങ് 67.14 ശതമാനമാണ്. രണ്ടാം ഘട്ടത്തില്‍ ഇത് 70 ശതമാനം പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications