രാജ്യവ്യാപകമായി പബ്ലിക്ക് വൈഫൈ ശ്യംഖല ഒരുങ്ങുന്നു; പിഎം വാണി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ദില്ലി: രാജ്യവ്യാപകമായി പബ്ലിക്ക് വൈ ഫൈ നെറ്റ്വര്ക്കുകള് സ്ഥാപിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പബ്ലിക്ക് വൈഫൈ നെറ്റ്വര്ക്കുകള് സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ നീക്കം. കേന്ദ്ര മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി ദില്ലിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

പിഎം വൈഫൈ നെറ്റ്വര്‍ക്ക് ഇന്റര്‍ഫേസ് (പിഎം വാണി) എന്ന പേരിലായിരിക്കും പദ്ധതി ആവിഷ്കരിക്കുക. പബ്ലിക്ക് ഡാറ്റ ഓഫീസുകള്‍ വഴിയായിരിക്കും സേവനം ലഭ്യമാക്കുക. പദ്ധതി ആരംഭിക്കുന്നതോടെ ചെറിയ കടകള്‍ക്കും പൊതുസേവന കേന്ദ്രങ്ങള്‍ക്കും പിഡിഒ ആവാന്‍ വേണ്ടി സാധിക്കും. പബ്ലിക്ക് ഡേറ്റ ഓഫീസര്‍മാരാണ് ഇതിന് നേതൃത്വം നല്‍കുക. പിഡിഓയ്ക്ക് ലൈസന്‍സ്, രജിസ്ട്രേഷന്, ഫീസ് എന്നിവ ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് -19 രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വരിക്കാര്‍ക്ക് സ്ഥിരവും അതിവേഗവുമായ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് (ഡാറ്റ) സേവനങ്ങള്‍ എത്തിക്കേണ്ടതുണ്ട്. 4 ജി മൊബൈല്‍ കവറേജ് ഇല്ലാത്ത മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി പ്രകാരം പബ്ലിക്ക് ഡാറ്റ സെന്റര്‍ രാജ്യത്ത് എല്ലാ മേഖലകളിലും തുറന്നുപ്രവര്‍ത്തിക്കും. വാണി കപ്ലംയിന്റ് വൈഫൈ ആക്സസ് പോയിന്റാണ് ഇത് സ്ഥാപിക്കുകയും പരിപാലിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക.
അതേസമയം, കൊച്ചിയില്‍ നിന്ന് ലക്ഷ ദ്വീപിലേക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് എത്തിക്കുന്നതിന് ആഴക്കടല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിനും മന്ത്രിസഭ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications